വാടാനപ്പള്ളി: ബൈക്കുകള്‍ മോഷ്ടിച്ച് നമ്പർ മാറ്റി ചെത്തി നടന്ന പ്രായപൂർത്തിയാകാത്ത നാലുപേരെ വാടാനപള്ളി പൊലീസ് പിടികൂടി.
ആറ് ബൈക്കുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രണ്ട് ബൈക്കുകള്‍ മോഷണം പോയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. വാടാനപ്പള്ളി സി.ഐ.ബി.എസ് വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ട്ടാക്കളെ പിടികൂടിയത്.
റോഡരികില്‍ ബൈക്ക് വെച്ച് താക്കോല്‍ ഊരാതെ കടകളിലേക്ക് പോകുന്നവരുടെ ബൈക്കുകളാണ് ഇവർ മോഷ്ടിക്കുന്നത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.