ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.
ശ്രീമതി ആർ ശ്രീലേഖ IPS ഇനിയെങ്കിലും സത്യമെല്ലാം വെളിപ്പെടുത്തണം..
2010 കിളിരൂർ കവിയൂർ കേസുകളിൽ എന്താണ് സംഭവിച്ചത് ?
ഏതൊക്കെ വ്യക്തികളാണ് – രാഷ്ട്രീയനേതാക്കളാണ് അതിൽ ഉൾപ്പെട്ടിരുന്നത് ?
അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് ലഭിച്ച ആ കത്ത് താങ്കളുടെ കൈവശമെത്തിയത് എങ്ങനെ കാണാതായി? ആ കത്ത് എവിടെപ്പോയി ?
ആ കത്തുൾപ്പെടെയുള്ള രേഖകൾ ഫയലിൽ നിന്ന് കാണാതെ പോയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഡാലോചനയായിരുന്നു എന്ന ആരോപണത്തിന് താങ്കൾ മറുപടി പറയണം? കാരണം അന്വേഷണ ഉദ്യോഗസ്ഥ താങ്കളായിരുന്നു..
ആ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി പോയിട്ട് ഒരന്വേഷണം പോലും നടത്താതിരുന്നത് എന്തുകൊണ്ടാണ് ?
ആ കത്ത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. സിനിമാനടിയാക്കാമെന്ന ഓഫർ നൽകി അനഘയെന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പല പ്രമുഖരും പിച്ചിച്ചീന്തിയ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കത്തിൽ.
മരണപ്പെടും മുൻപ് ശാരി എന്ന പെൺകുട്ടി താങ്കളുടെ കൈപിടിച്ച് അപേക്ഷിച്ച സഹായാഭ്യർത്ഥനയിൽ താങ്കൾ എന്ത് സഹായമാണ് ആ കുട്ടിക്ക് ചെയ്തുകൊടുത്തത് ?
2004 ലെ കവിയൂർ – 2010 ലെ കിളിരൂർ കേസുകളിൽ എന്താണ് പിന്നീട് നടന്നത് ?
ശ്രീമതി ശ്രീലേഖ ഈ കേസുകളിൽ പൂർണ്ണമായും സംശയനിഴലിലാണെന്ന പ്രമുഖ പത്രപ്രവർത്തകൻ രാജശേഖരൻ നായരുടെ ആരോപണത്തിന് എന്തുകൊണ്ടാണ് മറുപടി പറയാത്തത് ?
സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു താനെന്ന തെളിയിക്കാനാണ് ശ്രീമതി ശ്രീലേഖ IPS വിളിച്ചുപറ യാനാഗ്രഹിക്കുന്നെങ്കിൽ കവിയൂർ – കിളിരൂർ കേസിലെ സത്യമെല്ലാം അവർ പൊതുസമൂഹത്തോട് ഇനിയെങ്കിലും തുറന്നുപറയണം ?
ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന അതിജീവിതയുടെ കേസിൽ താങ്കൾ കേസിനെമുഴുവൻ സാരമായി ബാധിക്കപ്പെട്ടേക്കാവുന്ന വെളിപ്പെടുത്തൽ ഇതുവരെ നടത്താതിരുന്നത് എന്തുകൊണ്ടാണ് ? എന്തുകൊണ്ട് ഇക്കാര്യങ്ങൾ പോലീസുദ്യോഗസ്ഥരോടോ, ഒരു കക്ഷിയായി ചേർന്ന് കോടതിയിലോ പോയി വെളിപ്പെടുത്തിയില്ല?
ആലപ്പി അഷറഫിന്റെ വാക്കുകൾ കടമെടുക്കട്ടെ ……!
കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റില്ല ,നമുക്ക് അവജ്ഞയോടെ തള്ളാൻ – ഇനിയും വരട്ടെ ഇത്തരം കപട നാടകങ്ങൾ .
കേരളത്തിൻ്റെ ആദ്യ വനിതാ ഡി.ജി.പി ആകാൻ കഴിയാതെ പോയ… “മോഹഭംഗ മനസ്സിലെ ശാപപങ്കില നടകളിൽ…. ” . വെറെന്തു പറയാൻ.