കോട്ടയത്തെ (NBFC) ബ്ലെയിഡ് മുതലാളിയും കുടുംബവും കൂട്ടത്തോടെ ജയിലിലേക്കോ?

കോട്ടയത്തെ (NBFC) ബ്ലെയിഡ് മുതലാളിയും കുടുംബവും കൂട്ടത്തോടെ ജയിലിലേക്കോ?

ഈ അടുത്ത കാലത്ത് തകർന്ന മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും (NBFC) ഡയറക്ടർമാർ എല്ലാം തന്നെ കുടുംബാംഗങ്ങളായിരുന്നു. അത് കൊണ്ട് തന്നെ സ്ഥാപനം തകർന്നതിന് പിന്നാലെ ഇവർ കുടുംബത്തോടെ ജയിലിലുമായി. പോപ്പുലർ ഫിനാൽസ്, നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, PRD നിധി ലിമിറ്റഡ് തുടങ്ങി ഉദാഹരങ്ങൾ ഏറെ.ഇതേ അവസ്ഥയിലേക്കാണ് തകർച്ചയുടെ വക്കിൽനിൽക്കുന്ന കോട്ടയത്തെ ഒരു NBFC ഉടമയെയും കുടുംബത്തെയും കാത്തിരിക്കുന്നതെന്നാണ് സൂചന. വൻ തട്ടിപ്പുകളാണ് ഇവിടെ നടന്നിരിക്കുന്നത്.

കോട്ടയത്തെ ഈ NBFC ഉടമ മുക്കുപണ്ട തിരിമറികളിലൂടെ കൈവശപ്പെടുത്തിയ പണം കൊണ്ട് ബിനാമി പേരുകളിൽ  ബാർ ഹോട്ടലുകൾ കെട്ടിപ്പൊക്കുകയാണ്. സർക്കാർ പൊന്നുംവിലക്കെടുത്ത നൽകിയ ഒരു കമ്പനിയുടെ ഭൂമി തട്ടിയെടുത്ത് സ്വന്തമാക്കാൻ ശ്രമിച്ചതുൾപ്പടെ നിരവധി തട്ടിപ്പിൻ്റെ കഥകളും ഇവർക്ക് കൂട്ടിനുണ്ട്. ഈ സ്വകാര്യ ധനകാര്യ സ്ഥാപനവും മുതലാളിയും കുടുംബവും കൂടുതൽ കുരുക്കിലേക്കാണ് നീങ്ങുന്നത്. ധനകാര്യ സ്ഥാപനത്തിൻ്റെ അടിത്തറയിളകി തകർന്നു വീഴാറായ അവസ്ഥ. ഇതിനിടയിൽ കുടുംബ മടക്കം ജയിലിലാകാതിരിക്കാൻ കുടുംബാംഗങ്ങളെ ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റാനുള്ള നീക്കവും അണിയറയിൽ സജീവമാണ്.

ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഇതിനോടകം പോലീസിനും കേന്ദ്ര ഏജൻസികൾക്കും റിസർവ്വ് ബാങ്കിനും ROC ക്കും ലഭിച്ചു കഴിഞ്ഞു. പല ഇടപാടുകാരും ഈ NBFC ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മൂന്നക്കം കടന്ന് ബ്രാഞ്ചുകൾ, ഇതിൽ പലതും അടച്ചു പൂട്ടി തുടങ്ങി. മുതലാളി ഡയറക്ടറും മാനേജിങ്ങ് ഡയറക്ടറുമായ LLP കളും, നിധിക്കമ്പനികളും, പ്രൈവറ്റും പബ്ലിക്കുമായ ലിമിറ്റഡ് കമ്പനികളും ചേർത്ത് എട്ടെണ്ണം. പലതിലും കുടുംബാംഗങ്ങളാണ് മറ്റ് ഡയറക്ടർമാർ. കൂടാതെ കുടുംബാംഗങ്ങൾ ഡയറക്ടർമാരും മാനേജിങ്ങ് ഡയറക്ടർമാരുമായി വേറെയും കമ്പനികളും LLP കളും. മുകളിൽ പറഞ്ഞ പല കമ്പനികളും LLP കളും വെറും കടലാസു കമ്പനികൾ മാത്രമാണ്. പ്രധാന കമ്പനിയിലെ നിക്ഷേപം വകമാറ്റാൻ ഉദ്ദേശിച്ചുള്ളവയെന്നാണ് വിവരം.

പല LLP(Limited Liability Partnership) കളും പ്രധാന കമ്പനിയിലെ നിക്ഷേപം വഴിതിരിച്ചുവിടൽ ലക്ഷ്യമിട്ടുള്ളവയാണ്.  പ്രധാന കമ്പനിയിലെത്തുന്ന നിക്ഷേപകരെക്കൊണ്ട് കൂടുതൽ  പലിശ വാഗ്ദാനം ഈ LLP കളിൽ നിക്ഷേപം നടത്തിക്കും. LLP കളിൽ  നിക്ഷേപം നടത്തുന്നവർ അതിൻ്റെ പാർട്ടണർമാരാകും എന്നതാണ് പ്രത്യേകത. ഇവിടെ LLP നഷ്ടത്തിലായാൽ നിക്ഷേപകൻ്റെ പണം പോയത് തന്നെ. ഗൂഢ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇത്തരം കടലാസു കമ്പനികൾ ലാഭത്തിലായ ചരിത്രമില്ല. നിക്ഷേപകൻ്റെ പണം കമ്പനി നഷ്ടത്തിലെന്ന് കാണിച്ച് ഇവർ തട്ടിയെടുക്കും. ഒരു വശത്ത് മുക്കുപണ്ടം വച്ച് തട്ടിപ്പ്, മറുവശത്ത് LLP കളും നിധിക്കമ്പനികളും വഴി തട്ടിപ്പ്. ഈ പണം കൊണ്ട് ഉടമയുടെ ബിനാമികളുടെ പേരിൽ ബാർ ഹോട്ടലുകളും റിയൽ എസ്റ്റേറ്റ് ഇടപാടുകളും. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ഇക്കൂട്ടർ.ഇന്ന് കൂണ് പോലെ മുളച്ചു പൊന്തുന്ന മിക്ക സ്ഥാപനങ്ങളുടെയും ലക്ഷ്യമിതാണ്. നിക്ഷേപം നടത്തുന്നവർ ജാഗരൂകരായിരിക്കണം. എവിടെയാണോ നിക്ഷേപം നടത്തുന്നത് ആ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ മാത്രമെ നിക്ഷേപം നടത്താവൂ. നിങ്ങളുടെ പണത്തിന് ഗ്യാരണ്ടി നിങ്ങൾ മാത്രമായിരിക്കും.