ലോകത്ത് നടക്കുന്ന സകലമാന തട്ടിപ്പുകളുടെയും പകർപ്പ് കൊച്ചുകേരളത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. കൊള്ളയുടെയും കൊലപാതകങ്ങളുടെയും തട്ടിപ്പിന്റ്റെയും ഒക്കെ ആസ്ഥാനമായി നമ്മുടെ കേരളം മാറിക്കഴിഞ്ഞു. വലിയ ശമ്പളവും സൗകര്യങ്ങളും തേടി കേരളത്തിലെ ആൾക്കാർ വിദേശത്തേക്ക് ജോലിക്ക് പോകുമ്പോൾ കുടുംബം നോക്കാൻ ബംഗാളിയും തമിഴ് നാട്ടുകാരനും ഒക്കെ പകരമായി എത്തുന്ന സ്ഥിതി വിശേഷം ആരും ചിന്തിക്കാത്ത അപകടങ്ങൾ വിളിച്ചുവരുത്തുന്നു എന്നതിന്റെ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. തമിഴ്നാട് ബംഗാൾ കർണാടക ആന്ധ്ര ഉത്തർപ്രദേശ് ഹരിയാന തുടങ്ങിയ പല സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് ആൾക്കാരാണ് കേരളത്തിൽ തൊഴിൽ തേടി വന്നുകൊണ്ടിരിക്കുന്നത്. കേരളം യഥാർത്ഥത്തിൽ അന്യസംസ്ഥാനക്കാരുടെ തൊഴിലിടമായി മാറിക്കഴിഞ്ഞു. ബാർബർമാർ, ഹോട്ടൽ ജീവനക്കാർ, കൈത്തൊഴിലുകൾ,പറമ്പ് പണിക്കാർ കാർഷിക വേലക്കാർ തുടങ്ങി എല്ലാ രംഗത്തും മലയാളി അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുകയാണ്. സ്വന്തം നാട്ടിൽ 12 മണിക്കൂർ വരെ ജോലി ചെയ്താൽ കിട്ടുന്ന പ്രതിഫലം മുന്നറും നാനൂറും രൂപയാണ്. ഈ സ്ഥിതി നിലനിൽക്കുമ്പോഴാണ് കേരളത്തിൽ വന്ന് കൂടിയാൽ ആറോ ഏഴോ മണിക്കൂർ പണി ചെയ്താൽ ആയിരത്തിനു മുകളിൽ വരെ ദിവസക്കൂലി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വലിയ സമ്പാദ്യമാണ് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലെ ഗൾഫ് നാടാക്കി മാറ്റിയിരിക്കുന്നത്. ഇത്തരത്തിൽ ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്ന തൊഴിലാളികളിൽ ഒപ്പം എത്തുന്ന തട്ടിപ്പ് സംഘവും മോഷ്ടാക്കളും പെരുകുന്നു എന്ന റിപ്പോർട്ടാണ് പോലീസ് വകുപ്പ് തന്നെ പുറത്തുവിടുന്നത്. നഗരങ്ങളിൽ മാത്രമല്ല കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വരെ കടന്നുചെന്ന് തൊഴിൽ അന്വേഷിക്കുകയും കുറച്ചുനാൾ ജോലി എടുത്ത ശേഷം കവർച്ചയിലേക്കും തട്ടിപ്പിലേക്കും കൊള്ളയിലേക്കും കൊലപാതകത്തിലേക്കും വരെ ഈ കൂട്ടർ കടന്നുവരുന്നത് പതിവായി മാറിയിരിക്കുകയാണ്.
സമീപകാലത്തായി കേരളത്തിൽ ഉണ്ടായിരിക്കുന്ന കവർച്ചാക്കേസുകളിൽ പലതിലും ഉത്തരേന്ത്യക്കാർ അടക്കമുള്ള അന്യസംസ്ഥാനക്കാരാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ എടിഎമ്മുകൾ തകർത്തു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഉത്തരേന്ത്യൻ പ്രതികളും ഉണ്ടായിരുന്നു. അതുപോലെതന്നെ വീടുകൾ കവർച്ച നടത്തി കൊള്ളയടിക്കുന്ന സംഘവും ഇത്തരത്തിൽ വരുന്ന തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്നു എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. പോലീസ് തന്നെ പറയുന്ന സ്ഥിതി വച്ച് നോക്കിയാൽ മലയാളി വീടിനു പുറത്തിറങ്ങിയാൽ ഒപ്പം ഏതെങ്കിലും ഒരു കൊള്ളക്കാരനോ കൊലപാതകിയോ അടുത്ത് ഉണ്ടാകും എന്നതാണ്. ഇത്തരത്തിൽ ജീവ ഭയത്തോടു കൂടി കഴിയേണ്ട സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആലപ്പുഴയിലും എറണാകുളത്തും നടന്ന വലിയതോതിലുള്ള വീടുകളിലെ കവർച്ച പോലീസ് അന്വേഷിച്ചപ്പോൾ ചെന്നെത്തിയത് തമിഴ്നാട്ടിലെ കുറുവ സംഘം എന്നറിയപ്പെടുന്ന കവർച്ചാസംഗത്തിലാണ്. വർഷത്തിൽ ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്ത 307 കവർച്ച ക്കേസുകളിൽ എല്ലാം പ്രതികളായി കണ്ടെത്തിയത് അന്യസംസ്ഥാനത്തുനിന്നും വന്ന ആൾക്കാർ ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ 500 ഓളം പ്രവർത്തകരും മോഷണങ്ങളും ഇവർ നടത്തി എന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.ഒറ്റപ്പെട്ടു നിലനിൽക്കുന്ന വീടുകൾ ആളുകൾ കുറവുള്ള വീടുകൾ തുടങ്ങിയവ കണ്ടു പിടിച്ച ശേഷമാണ് മോഷണ സംഘം കവർച്ച നടത്തുന്നത്. ആക്രി സാധനങ്ങൾ പെറുക്കാൻ എന്ന രീതിയിൽ ഓരോ സ്ഥലത്തും ചുറ്റിക്കറങ്ങി നടന്ന ശേഷമാണ് ഇവർ മോഷണത്തിന് പറ്റുന്ന വീടുകളും മറ്റും കണ്ടുപിടിക്കുന്നത്. ഗൗരവമായി ഇത്തരം സംഭവങ്ങളിൽ കാണേണ്ട ഒരു കാര്യം പോലീസ് കവർച്ചക്കാരെ പിടികൂടി കോടതിയിൽ എത്തിച്ചാലും കോടതികൾ ഇവർക്ക് പിന്നീട് ജാമ്യം നൽകുകയും ജാമ്യത്തിൽ ഇറങ്ങുന്നവർ ഇവിടം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് മുങ്ങുന്നതും ആണ്. ഇതുമൂലം മോഷ്ടിക്കപ്പെട്ട വസ്തുവകകൾ കണ്ടെത്തിയാൽ പോലും ഉടമസ്ഥർക്ക് തിരിച്ചു ലഭിക്കാൻ കഴിയാത്ത സ്ഥിതിയും ഉണ്ടാകുന്നതായി പറയുന്നുണ്ട്.ഈ വർഷത്തിൽ സെപ്റ്റംബർ മാസത്തിൽ വരെ ഏതാണ്ട് 6247 കവർച്ചാക്കേസുകൾ പോലീസ് തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും കുറ്റം ചെയ്തിട്ടുള്ളത് അന്യസംസ്ഥാനത്തുനിന്നും ഉള്ളവരായി കണ്ടെത്തിയിട്ടും ഉണ്ട്. കേരളത്തിൽ കവർച്ചയും കൊള്ളയും നടത്തുന്ന ആൾക്കാരിൽ രണ്ടു നാട്ടുകാർ ഉണ്ട് എന്നാണ് പോലീസ് മനസ്സിലാക്കുന്നത്. താഴെക്കിടയിൽ ഉള്ള കവർച്ചകളും മറ്റും നടത്തുന്ന തൊഴിലാളികളായി എത്തുന്ന വരും ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്ന വൻകിടക്കാരും കേരളത്തിൽ ലക്ഷ്യം വെക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കൊച്ചി നഗരത്തിൽ അടുത്തകാലത്ത് നടന്ന ഒരു ഡിജെ പാർട്ടിയിൽ പങ്കെടുത്ത ആൾക്കാരുടെ ലക്ഷക്കണക്കിന് രൂപ വില വരുന്ന ഫോണുകളും മറ്റും കവർന്ന കേസിൽ അന്വേഷണം ചെന്നുനിന്നത് ഉത്തരേന്ത്യയിലെ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കൊള്ള സംഘത്തിൻറെ കാര്യത്തിലാണ്. മാസങ്ങൾക്കു മുൻപ് പ്രശസ്ത സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വസതിയിൽ ആളില്ലാത്ത അവസരം നോക്കി നടത്തിയ കൊള്ളയിലൂടെ ഒരു കോടിയോളം രൂപ വില വരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഈ തട്ടിപ്പ് നടത്തിയതും ഉത്തരേന്ത്യൻ സംഘം ആയിരുന്നു. സമീപകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകളും അതുപോലെതന്നെ വെർച്വൽ അറസ്റ്റ് പോലുള്ള സംഭവങ്ങളും ഉത്തരേന്ത്യൻ സംഘങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരും വ്യാപകമായി കുടുക്കുന്നത് മലയാളികളെ തന്നെ ആണ്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വലിയതോതിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ ജോലിക്കായി കുടിയേറിയിട്ടുണ്ട്. ഇവരിൽ നല്ലൊരു പങ്ക് ആൾക്കാർ മയക്കുമരുന്നിനും ലഹരിക്കും അടിമകൾ ആയവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് തുടങ്ങിയവയുടെ വിപണനവും നടന്നുവരികയാണ്. ഇത്തരത്തിൽ ലഹരിക്ക് കൂടി അടിമപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ കൊലപാതകത്തിന് അവരെ മടിക്കുന്നില്ല എന്നതിന്റെ തെളിവുകളും സമീപകാലത്ത് പുറത്തുവന്നിരുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഉത്തരേന്ത്യൻ തൊഴിലാളികൾ തന്നെ പല കാരണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും കൊലപാതകം വരെ നടക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. ആലുവ വ്യവസായ മേഖലയിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കൊന്നു തള്ളുകയും ചെയ്ത അനുഭവങ്ങളും നമുക്കു മുന്നിൽ ഉണ്ട്.ഏതായാലും കേരളത്തിൻറെ ഓരോ ദിവസവും കടന്നു പോകുന്നത് കൂടുതൽ കൂടുതൽ ഭയം വിതറുന്ന അന്തരീക്ഷത്തിൽ കൂടിയാണ് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. വിദേശത്ത് ജോലിയുള്ള മക്കളുടെ വീടുകളിൽ അവശേഷിക്കുന്ന അപ്പനും അമ്മയും മാത്രമാകുന്ന വീടുകളിൽ ഉന്നം വെച്ചുകൊണ്ട് കൊലപാതകം വരെ നടത്തി കവർച്ച നടത്തിയ വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ പറയുവാൻ കഴിയുന്നത് ഒരു മലയാളിക്കും ഭയം മനസ്സിൽ ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു എന്നതാണ്. ഏത് സമയത്തും രാപകൽ വ്യത്യാസമില്ലാതെ എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട് വീട്ടിലേക്ക് കടന്നു വരുന്നവർ പരിസരം അനുകൂലമാണെങ്കിൽ വീട്ടിൽ കയറി കൊലവരെ നടത്തി ഉള്ളതെല്ലാം കവർ ചെയ്യും എന്ന സ്ഥിതി നമുക്ക് മുന്നിൽ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ വലിയ പുരോഗമനങ്ങളിലേക്ക് കുതിക്കുമ്പോഴും സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് കൂടുതലായി പുറത്തുവരുന്നത്. എത്ര ചെറിയ കാരണങ്ങൾ ഉണ്ടാകുമ്പോഴും ആത്മഹത്യയിലേക്ക് എടുത്തുചാടാൻ മടിക്കാത്തവരായി മലയാളി മാറിയിരിക്കുകയാണ്. കടം വന്നോ അതല്ലെങ്കിൽ സംശയങ്ങളുടെ പേരിലോ അതുമല്ല മക്കൾ എന്ന നിലയിൽ തെറ്റായ കാര്യങ്ങൾക്ക് വിമർശിക്കുകയോ ചെയ്താലൊക്കെ ഉടൻ തന്നെ ആത്മഹത്യ ചെയ്യുക എന്ന ശൈലി മലയാളികളിലേക്ക് പകർച്ചവ്യാധി പോലെ വന്നുകൊണ്ടിരിക്കുകയാണ് ഇതും നമ്മുടെ ഭാവി എങ്ങോട്ട് എന്ന കാര്യത്തിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.