വിവിധ ഘട്ടങ്ങളിൽ ഭാര്യയുടെ ബന്ധുവായ കുട്ടിയെ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്സോ കോടതി 12 വർഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വർണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂർ കണ്ടംപുള്ളി വീട്ടിൽ സുരേഷി (45) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡജി എസ് ലിഷ ശിക്ഷിച്ചത്.പ്രതിഭാഗം വിവിധ കാരണങ്ങൾ പറഞ്ഞ് കുന്നംകുളം പോക്സോ കോടതി വിചാരണക്കിടെ വാദിയുടെ കുടുംബത്തെ സമ്മർദത്തിലാക്കി ഒത്തുതീർപ്പിന് ശ്രമം നടത്തി.പോക്സോ കോടതിയിലെ വിചാരണ ഇതിന്റെ അടിസ്ഥാനത്തിൽ നീട്ടിവെപ്പിക്കാൻ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും ഹർജി നൽകിയെങ്കിലും രണ്ട് കോടതികളും തള്ളിയിരുന്നു. പ്രതിയോട് പോക്സോ കോടതിയിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു.പ്രതിയെ ശിക്ഷിച്ചത് തുടരന്നുള്ള വിചാരണയക്കു ശേഷമാണ്. 2008 ൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ പ്രസവ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാൻ നിന്നിരുന്ന ബന്ധുവിനെ, ഭാര്യയെ ലേബർ റൂമിൽ ചികിത്സയ്ക്കായി കൊണ്ടുപോയ സമയം ആശുപത്രി റൂമിൽവച്ചും 2012 യാത്ര കോയമ്ബത്തൂരിലുള്ള വീട്ടിൽവച്ചും 2019 ഡിസംബറിൽ പള്ളത്തുള്ള പ്രതിയുടെ വീട്ടിൽവച്ചും ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തിരുന്നു.പ്രതി ആദ്യ സംഭവം മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാൽ വീട്ടുകാർക്കും നാട്ടുകാർക്കിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്.അതിജീവിതയെയും ഭാര്യയെയും സംഭവം അറിയാനിടയായ ഭാര്യ പ്രതിയായ ഭർത്താവിനെതിരെ കുടുംബ കോടതിയിൽ കേസ് കൊടുത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.പ്രതിയായ സുരേഷിനെതിരെ തുടർന്ന് 2021 ജനുവരിയിൽ എരുമപ്പെട്ടി പൊലീസിൽ പരാതി ബോധിപ്പിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 16 സാക്ഷികളെ കേസിൽ വിസ്തരിക്കുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു.ചെറുതുരുത്തി ഇൻസ്പെക്ടറായിരുന്ന അൽത്താഫ് അലിയാണ് കേസിൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയിയും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി ജി എ എസ് ഐ. എം. ഗീത, സി പി ഒ പ്രശോബ് എന്നിവരും പ്രവർത്തിച്ചു.