കഴിഞ്ഞദിവസം ഫലപ്രഖ്യാപനം നടന്ന രണ്ട് നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്തൊക്കെയോ വലിയ സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. മാത്രവുമല്ല ഇന്ത്യയിലെ വിവിധ മേഖലകളിലെ എല്ലാ പ്രമാണിമാരും താമസിക്കുന്നത് മഹാരാഷ്ട്രയിലെ ബോംബെ എന്ന മഹാനഗരത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഒരു പ്രതിരൂപമായി മഹാരാഷ്ട്രയെ കാണുവാൻ കഴിയും. യഥാർത്ഥത്തിൽ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും രാജ്യത്തെ നിയന്ത്രിക്കുന്ന ശക്തികൾ ഒത്തുകൂടിയ സ്ഥലമാണ് മുംബൈ. അങ്ങനെയുള്ള മുമ്പേ അടക്കമുള്ള പ്രദേശങ്ങൾ അടങ്ങിയ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമായ എന്തൊക്കെയോ കാരണങ്ങൾ നിറഞ്ഞതാണ് എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എല്ലാ സർവ്വേ ഫലങ്ങളിലും കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഖാഡി വലിയ വിജയം നേടും എന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഉണ്ടായത്. ഇത് വെറുതെ നടത്തിയ പ്രവചനം ആയിരുന്നില്ല. മാസങ്ങൾക്ക് മുൻപ് രാജ്യത്ത് ലോകസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റുകളിൽ 31 സീറ്റുകളും നേടിയത് കോൺഗ്രസ് നേതൃത്വം കൊടുത്ത മുന്നണി ആയിരുന്നു. ഈ വലിയ നേട്ടത്തിന് പിറകെവന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും മറിച്ചു ചിന്തിച്ചത് എന്ന കാര്യം അജ്ഞാതമാണ്. അതു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ ചില സംശയങ്ങൾ ഉയർത്തുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പലതരത്തിലുള്ള സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇടവരുത്തിയതായി റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഒടുവിൽ ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ 288 നിയമസഭാ മണ്ഡലങ്ങളിലെയും ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഇത്തരത്തിൽ പുറത്തുവന്ന ഫലം പഠിച്ച ശേഷം ദ് വയർ – എന്ന ന്യൂസ് ഏജൻസി അമ്പരപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പ് വാർത്ത പുറത്തുവിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് രേഖപ്പെടുത്തിയത് ആറു കോടി നാല്പതു ലക്ഷത്തിലധികം വോട്ടമാർ ആയിരുന്നു . എന്നാൽ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടുകൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിൽ വോട്ട് ചെയ്തവരുടെ എണ്ണം ആകെ ആറ് കോടി നാൽപത്തിയഞ്ച് ലക്ഷത്തിലധികം എന്നാണ് . ഈ കണക്കുകൾ വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ മണ്ഡലങ്ങളിലും ആയി പുറത്തുവിട്ട വോട്ടിന്റെ എണ്ണം സ്ഥാനാർത്ഥികൾക്ക് കിട്ടിയ കണക്കുപ്രകാരം കൂട്ടുമ്പോൾ 5 ലക്ഷത്തിലധികം കൂടിയതായി കാണാം. ഈ അഞ്ചുലക്ഷം അധിക വോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് എവിടെ നിന്ന് കിട്ടിയെന്നാണ് ന്യൂസ് ഏജൻസി ചോദിക്കുന്നത്. 5 ലക്ഷത്തിലധികം വോട്ടുകൾ സ്ഥാനാർഥികളുടെ കണക്കിൽ അധികമായി വന്നു എന്ന് പറഞ്ഞാൽ നിരവധി സ്ഥാനാർത്ഥികൾ വിജയിച്ച കാര്യത്തിൽ യഥാർത്ഥ വോട്ട് കണക്കല്ല പുറത്തുവന്നിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ഈ സംഭവം കൂടി പുറത്തുവന്നതോടുകൂടി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നണിയുടെ പരാജയ കാരണങ്ങളിൽ വോട്ടിംഗ് യന്ത്രം എന്തോ ചതിവ് കാണിച്ചു എന്ന് സംശയിക്കുന്നതിന് സാധ്യതയുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപി നേതൃത്വം കൊടുത്ത മഹായുതി സഖ്യം ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ 235 സീറ്റുകളും നേടിയെടുത്ത വാർത്തയാണ് പുറത്തുവന്നത്. ബിജെപിയെ കൂടാതെ സമീപകാലത്ത് പിളർന്നു മാറിയ ശിവസേനയിലെ ഒരു വിഭാഗവും ആണ് ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്ഭുതകരമായ രീതിയിൽ 132 സീറ്റുകൾ ബിജെപി എന്ന പാർട്ടി നേടിക്കൊണ്ട് വലിയ ഒറ്റക്കക്ഷിയായി മാറി. 2019ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി എന്ന പാർട്ടിക്ക് നൂറ്റിയഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. അന്ന് ശിവസേനക്ക് 54 സീറ്റുകളാണ് ലഭിച്ചിരുന്നത്.ആ സ്ഥിതിയിൽ നിന്നും ആണ് നേരെ വിരുദ്ധമായ ഒരു ഫലം ഇപ്പോൾ പുറത്തുവന്നത് ബിജെപി മുന്നണി 235 സീറ്റുകളുടെ ശക്തിയുമായി മഹാരാഷ്ട്രയിൽ തുടർഭരണത്തിലേക്ക് എത്തിയത്.കഴിഞ്ഞ അഞ്ചുവർഷക്കാലവും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കുഴി കാൽവെട്ടുകളും കാലുമാറ്റങ്ങളും അരങ്ങേറി കൊണ്ടിരുന്നു. മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാർട്ടി ആയിരുന്ന ശിവസേനയെ പിളർത്തി ഒരു ഭാഗത്തെ ഒപ്പം നിർത്തി അങ്ങനെയാണ് സംസ്ഥാന ഭരണം ബിജെപിയുടെ സ്വന്തമാക്കിയത്. ഇതിനു ശേഷം ആയിരുന്നു ശരത്ത് പവാർ എന്ന അതിശക്തനായ നേതാവിന്റെ സ്വന്തം പാർട്ടിയായ എൻ സി പിളർത്തി ഭൂരിഭാഗം എംഎൽഎമാരെയും സ്വന്തം പാളയത്തിലേക്ക് ബിജെപി കൊണ്ടുവന്നത്. ഇടപാടുകൾ നടക്കുമ്പോൾ ഒരു എംഎൽഎക്ക് അഞ്ചു കോടി രൂപയുടെ വരെ വാഗ്ദാനം ഉണ്ടായി എന്നും മറ്റുമുള്ള വലിയ വാർത്തകൾ വന്നിരുന്നതാണ്. ഏത് സംസ്ഥാനത്തും പണം ഒഴുകിയും പദവികൾ വാഗ്ദാനം ചെയ്തു അധികാരം പിടിച്ചെടുക്കുക എന്ന ബിജെപിയുടെ വിജയിച്ച തന്ത്രം മഹാരാഷ്ട്രയിലും പയറ്റുകയാണ് ഉണ്ടായത്.
ഇപ്പോൾ മഹാരാഷ്ട്രയിൽ പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരികയും അതിശക്തമായ ബലത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരികയും ചെയ്ത സാഹചര്യം ദേശീയതലത്തിൽ തന്നെ ഇത് വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ് .രാഷ്ട്രീയ നിരീക്ഷകർ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കലത്തിലെ ദുരൂഹതകൾ ചർച്ചയ്ക്ക് എടുക്കുന്നുമുണ്ട്. മഹാരാഷ്ട്ര പോലെ രാജ്യത്ത് വളരെ പ്രാധാന്യമുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണം കൈക്കലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് തന്നെ ഇടപെടലുകൾ നടത്തുകയാണ് ഉണ്ടായത്. വലിയതോതിൽ പണം ഒഴുക്കിക്കൊണ്ട് വോട്ട് കൈലാക്കുന്നതിനുള്ള എല്ലാ തന്ത്രങ്ങളും രണ്ടു നേതാക്കളും പയറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി എന്ന പാർട്ടിയുടെ ശക്തി കേന്ദ്രമായ ആർ എസ് എസ് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇവരെയെല്ലാം രംഗത്തിറക്കുന്നതിന് പണം ഒഴുക്കാൻ തന്നെ പാർട്ടി തയ്യാറായി.
മുമ്പേ മഹാ നഗരത്തിൽ ആണ് ഇന്ത്യയുടെ അതിശക്തന്മാരായ പലരും താമസിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർ സൂപ്പർതാരമായ ഷാരൂഖ് ഖാൻ ശതകോടീശ്വരനായ അംബാനി തുടങ്ങിയവർ മുൻപേ നഗരത്തിൽ വോട്ടർമാർ ആണ്. ഇത്തരത്തിലുള്ള പ്രമുഖരെല്ലാം ബിജെപിയുടെ പിന്നിൽ അണിനിരക്കുന്നവരാണ് എന്ന കാര്യം പരസ്യമാണ്. ഇവരുടെ ശക്തി അനുയായികളുടെയും വിശ്വാസികളുടെയും കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ഉണ്ട്. ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് വേണ്ട പണം ഒഴുക്കാൻ ബിജെപിക്ക് വേണ്ടി അണിയറയിൽ നിന്നുകൊണ്ട് സഹായഹസ്തം നീട്ടിയത് ഈ പ്രമുഖരിൽ പലരും ആയിരുന്നു എന്ന കാര്യവും എല്ലാവർക്കും അറിയാവുന്നതാണ്. ഏതുതരത്തിലും മഹാരാഷ്ട്രയിൽ അധികാരത്തിൽ തുടരുന്നതിനുള്ള തെരഞ്ഞെടുപ്പ് ഫലം ഉണ്ടാവുക മാത്രമാണ് ബിജെപി ലക്ഷ്യം വെച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ മഹാരാഷ്ട്രയിലെ വനിതകൾക്ക് മാസംതോറും 1500 രൂപ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ബിജെപി സർക്കാർ പ്രഖ്യാപിക്കുകയും കൃത്യമായി അത് നൽകി വരികയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ അംബാനിയടക്കമുള്ള കോടീശ്വര പ്രമാണിമാരുടെ കൈകളും ഉണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
എങ്ങനെയാണ് ആറുമാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ നിലവില രാഷ്ട്രീയം തകിടം മറിഞ്ഞത് എന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ തെരഞ്ഞെടുപ്പ് പ്രക്രിയയെയും സംശയിക്കുന്നുണ്ട്. രാജ്യത്ത് പ്രാബല്യത്തിലുള്ള വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വലിയ സംശയങ്ങൾ ഉയർന്നു വരാറുണ്ട്. കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. കമ്മീഷൻ ഏകപക്ഷീയമായ ചില നിലപാടുകൾ സ്വീകരിച്ചതിന് സുപ്രീംകോടതി വരെ വിമർശിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി നിലനിന്നിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ തറപറ്റിക്കുവാൻ വോട്ടിംഗ് യന്ത്രങ്ങൾ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇപ്പോഴും നിലനിൽക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വോട്ടിംഗ് യന്ത്രത്തിന്റെ വ്യാപകമായ തെറ്റായ പ്രവർത്തനങ്ങൾ ഇല്ലാതെ ഇത്തരത്തിൽ ഒരു വലിയ തോൽവിക്ക് കോൺഗ്രസ് മുന്നണിക്ക് ഇട വരില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ കോൺഗ്രസ് പാർട്ടിയും ഇന്ത്യ മുന്നണിയും തോൽക്കുകയായിരുന്നില്ല തോൽപ്പിക്കുകയായിരുന്നു എന്ന് പറയുന്നതിൽ ശരി ഉണ്ടോ എന്ന കാര്യം ഭാവിയിൽ തിരിച്ചറിയപ്പെടേണ്ട ഒന്നാണ്.