ഹിജഡകൾ എന്ന വിളിപ്പേരുണ്ടായിരുന്ന ആൾക്കാർ ലോകത്ത് എവിടെയും ഉണ്ട്. പരിഷ്കാരം കയറി വന്നപ്പോൾ ഇവർക്ക് ഇംഗ്ലീഷിൽ കണ്ടെത്തിയ പേരാണ് ട്രാൻസ്ജെൻഡറുകൾ. കേരളത്തിൽ ഈ വിഭാഗം ആൾക്കാർക്ക്, കോടതികൾ വഴി തന്നെ എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ട്. സമൂഹത്തിൽ മാന്യമായി കാണേണ്ട ഒരു വിഭാഗമാണ് ഇത് എന്ന് വിലയിരുത്തിയാണ്, തൊഴിൽ നിയമനങ്ങളിൽ പോലും, ട്രാൻസ്ജെൻഡറുകൾക്ക് റിസർവേഷൻ നൽകുന്ന രീതി നടപ്പിൽ വന്നത്. കേരളത്തിൽ ഇതൊക്കെ നടക്കുമെങ്കിലും, അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കാൻ ഇരിക്കുന്ന, നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഈ പറയുന്ന ഹിജഡകളുടെ കാര്യത്തിൽ ഒരു ദയയും കാണിക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. താൻ അമേരിക്കൻ പ്രസിഡണ്ടായി, ചുമതല ഏറ്റു കഴിഞ്ഞാൽ രാജ്യത്ത് ട്രാൻസ്ജെൻഡറുകൾ എന്ന ഒരു വിഭാഗത്തെ അംഗീകരിക്കാതിരിക്കുന്ന ഉത്തരവിൽ ഒപ്പുവെക്കും, എന്ന് കഴിഞ്ഞ ദിവസം യുവാക്കളുമായി നടത്തിയ ഒരു സംവാദത്തിൽ വ്യക്തമാക്കി കഴിഞ്ഞു. സമൂഹത്തിൽ സ്ത്രീയും പുരുഷനും എന്ന രണ്ടു വിഭാഗങ്ങൾ മാത്രം ആണ് വേണ്ടത്, ഇതിനിടയിൽ ട്രാൻസ്ജെൻഡർ അനുവദിക്കുന്ന പ്രശ്നമില്ല. അമേരിക്കയിലെ നിലവിലെ നിയമവ്യവസ്ഥകളിലും, ഇത്തരത്തിൽ ഒരു വിഭാഗത്തിന് ഒരു അനുമതിയും നൽകിയിട്ടില്ല എന്നും ട്രംപ് വ്യക്തമാക്കി. മാത്രവുമല്ല, അധികാരത്തിൽ വന്നു കഴിഞ്ഞാൽ, നിലവിൽ ട്രാൻസ്ജെൻഡർ പരിഗണനയിലൂടെ ജോലിക്ക് കയറിയ ആൾക്കാരെയും, സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിഗണനകൾ വഴി പ്രവേശനം ലഭിച്ചവരെയും പുറത്താക്കും എന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി, നിയുക്ത അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ നിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്. മുൻപ് പ്രസിഡണ്ടായിരുന്ന അവസരത്തിലും, പിന്നീട് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ, പ്രതിപക്ഷത്ത് പ്രവർത്തിച്ചപ്പോഴും സ്വന്തം നിലപാടുകൾ ധിക്കാരത്തോടെ തുറന്നു പറഞ്ഞിരുന്ന ആളാണ് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ട്രംപ്.
ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ മാത്രമല്ല കുടുംബബന്ധങ്ങളിൽ തന്നെ അനാവശ്യമായ പരിഗണനകളും, നിയന്ത്രണങ്ങളും ഒഴിവാക്കും, എന്ന സൂചനയും ട്രംപ് ഈ സമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. കുട്ടികളെ ചേല കർമ്മത്തിന് വിധേയരാക്കുന്ന ഏർപ്പാട് ഇനി അമേരിക്കയിൽ വേണ്ട എന്ന അഭിപ്രായവും അദ്ദേഹം തുറന്നു പറഞ്ഞു. ഇതിന് അവസരം നൽകുന്ന നിയമം ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയെപ്പോലെ, ലോകത്ത് ഏറ്റവും സമ്പന്നമായ രാജ്യവും, ഏറ്റവും പരിഷ്കൃതമായ ജനതയും ഉള്ള നാട്ടിൽ ഇപ്പോഴും, അനാവശ്യമായ ചില വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നു എന്ന്, ട്രംപ് ഈ അവസരത്തിൽ പറഞ്ഞിരുന്നു. മാറിയ കാലത്തിനൊപ്പം മുന്നോട്ടു പോകാൻ, അമേരിക്കൻ ജനതയും തയ്യാറാകണം. ലോകത്തിനു മുന്നിൽ ഒന്നാമതായി, എല്ലാ കാര്യത്തിലും തലയുയർത്തി നിൽക്കുന്ന അമേരിക്കയാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ തിരുത്തിയെഴുതേണ്ട എന്തുകാര്യവും, ആ രീതിയിൽ ആക്കി പുതിയ അമേരിക്ക രൂപപ്പെടുത്തുക എന്നതാണ്, തൻറെ ലക്ഷ്യം എന്നും ഡൊണാൾഡ് ട്രംപ് പറയുകയുണ്ടായി.