സിപിഎം ധാരണ ബിജെപിക്ക് തിരിച്ചടിയാകുന്നു…..

സിപിഎം ധാരണ ബിജെപിക്ക് തിരിച്ചടിയാകുന്നു.....

കേരളത്തിലെ ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എന്ന പുതിയ പ്രസിഡൻറ് വന്നതിന് ശേഷം എങ്ങനെയെങ്കിലും പാർട്ടിയെ ഒന്ന് മുന്നിലെത്തിക്കാനും തെരഞ്ഞെടുപ്പുകളിൽ കുറച്ചെങ്കിലും വിജയം ഉറപ്പിക്കാനും വലിയ തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബിജെപി – സിപിഎം സഖ്യം ഉണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നതാണ്. ഏതായാലും തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ ഏഴു ജില്ലകളിൽ ബിജെപി സിപിഎം രഹസ്യബന്ധം പുറത്തുവന്നിട്ടുണ്ട് എന്നതരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്റെ അടവ് തന്ത്രമെല്ലാം ബിജെപിക്ക് തിരിച്ചടിയാകും എന്ന വിലയിരുത്തലുകൾ ആണ് ഇപ്പോൾ ഉള്ളത്. പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലായിടത്തുമായി 23000ത്തിലധികം സീറ്റുകളിലാണ് മത്സരം നടന്നത്. ഇതിൽ എണ്ണായിരത്തിലധികം സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നില്ല എന്നതാണ് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതിന് മറുപടി പറയാൻ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ് സിപിഎം പാർട്ടികളെപ്പോലെ എല്ലായിടത്തും പ്രവർത്തകരും പാർട്ടിയും ഉള്ള ബിജെപി എന്തുകൊണ്ടാണ് 8000ത്തിൽ അധികം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താത്തത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് സിപിഎം ബന്ധം എന്നത്. ഇത്തരം സീറ്റുകളിൽ ബിജെപിയുടെ വോട്ടുകൾ സിപിഎം സ്ഥാനാർത്ഥിക്ക് മറിച്ചു കൊടുക്കുക എന്ന രഹസ്യ ധാരണയാണ്. മറുവശത്ത് സിപിഎമ്മിന് വിജയസാധ്യത ഉറപ്പില്ലാത്ത സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് നൽകുക എന്നതും ധാരണയിലുള്ള കാര്യമാണ് എന്നും പറയപ്പെടുന്നു. അല്ലെങ്കിൽ എന്തുകൊണ്ടാണ് പ്രവർത്തകർ ഉണ്ടായിട്ടും 8000 ത്തോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ബിജെപി തയ്യാറാവാത്തത് എന്ന ചോദ്യം അവശേഷിക്കുകയാണ്.

ബിജെപി യുടെ പുതിയ സംസ്ഥാന പ്രസിഡൻറ് സ്വന്തം ഇമേജ് വർദ്ധിപ്പിക്കുവാനും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അംഗീകാരം നേടിയെടുക്കുവാനും ഏത് വിധത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ വർദ്ധിപ്പിക്കുക എന്ന തീരുമാനത്തിൽ ആണ് ഉള്ളത്. അത് ഫലത്തിൽ വരുത്തുന്നതിനാണ് സിപിഎമ്മുമായി രഹസ്യബന്ധം ഉണ്ടാക്കിയത് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ രഹസ്യമായി നടത്തിയ ഈ രാഷ്ട്രീയ ബന്ധം വഴി ബിജെപിക്ക് നഷ്ടമുണ്ടാകും ഉണ്ടാവുക എന്നാണ് അറിയുന്നത്. കാരണം ഏതുകാലത്തും രഹസ്യ രാഷ്ട്രീയ ബന്ധങ്ങൾ വഴി പാർട്ടിയെ ശക്തിപ്പെടുത്താനും കൂടുതൽ സ്ഥാനാർത്ഥികളെ ജയിപ്പിച്ചെടുക്കാനും തന്ത്രം പയറ്റുന്നവരാണ് സിപിഎം നേതാക്കൾ. ഇപ്പോഴത്തെ ബിജെപി കൂട്ടുകെട്ടിലും സ്വന്തം നേട്ടം മാത്രമാകും സിപിഎം ലക്ഷ്യം വെച്ചിരിക്കുക. ഇവിടെ തിരിച്ചടി കിട്ടുക ബിജെപിക്ക് ആകാനാണ് സാധ്യത