പ്രധാനമന്ത്രി മോദി വോട്ട് കൊള്ളയല്ല നടത്തുന്നത്,

പ്രധാനമന്ത്രി മോദി വോട്ട് കൊള്ളയല്ല നടത്തുന്നത്,

പ്രധാനമന്ത്രി മോദി വോട്ട് കൊള്ളയല്ല നടത്തുന്നത്, അയാൾ കവർന്നെടുക്കുന്നത് ജനഹൃദയങ്ങളെയാണ്. ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും തെരഞ്ഞെടുപ്പ് അട്ടിമറിയെ ഹിമാചൽ എം.പിയായ കങ്കണാ റണാവത്ത് പ്രതിരോധിക്കുന്നതിങ്ങനെയാണ്.രാജ്യം നേരിടുന്ന ഭീകരമായ ജനാധിപത്യവെല്ലുവിളിയെ അക്കമിട്ട് നിരത്തുന്ന പ്രതിപക്ഷത്തിനു മുന്നിൽ ജാല്ല്യത മറച്ചുപിടിച്ച കങ്കണ മോദിസ്തുതികളും പച്ചകള്ളങ്ങളും പറഞ്ഞ് ഭരണപക്ഷത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മോദിക്കും ബി.ജെ.പിയ്ക്കും സംരക്ഷണകവചമോരുക്കാൻ കങ്കണ എഴുന്നേറ്റത്.“പിഎം മോദി ഇവിഎമ്മുകൾ ഹാക്ക് ചെയ്യുന്നില്ല; അദ്ദേഹം ജങ്ങളുടെ ഹൃദയങ്ങളാണ് ഹാക്ക് ചെയ്യുന്നത്” എന്നുപറഞ്ഞുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് തട്ടിപ്പിനെ അവർ ലഘൂകരിച്ചത്. നരേന്ദ്ര മോദിയുടെ വിജയങ്ങൾ ജനങ്ങളുടെ യഥാർത്ഥ പിന്തുണയുടെ പ്രതിഫലനമാണെന്നാണ് കങ്കണയുടെ വാദം.

ജനവിധിയെ ചോദ്യം ചെയ്യാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികളെന്നും അവർ ആരോപിക്കുന്നു.പ്രസം​ഗത്തിനിടെ കങ്കണ ഹരിയാനയിലെ വോട്ടർസ് ലിസ്റ്റിൽ സരസ്വതിയായും സീമയായും സ്വീറ്റിയായുമൊക്കെ 22 ഇടത്ത് പേരുകളുണ്ടെന്ന് പറഞ്ഞു.ഈ വിവരം പത്രസമ്മേളനത്തിലൂടെ രാഹുൽ ​ഗാന്ധി കാട്ടിത്തന്ന ബ്രസീലിയൻ മോഡൽ ലാരിസ നെറിയ്ക്ക് പ്രതിപക്ഷത്തിനുവേണ്ടി മാപ്പ് പറഞ്ഞതിലൂടെയാണ് യാതൊരു വസ്തുതകളുമില്ലാത്ത രാഹുൽ ​ഗാന്ധിയുടെ ആ പ്രസം​ഗം ഏറ്റവും അപഹാസ്യമായത് . ‘എല്ലാ സ്ത്രീകൾക്കും അവരുടെ അന്തസ്സിന് അവകാശമുണ്ടെന്നാണ് കങ്കണ പറയുന്നത്. അതിനു കളങ്കമേൽപ്പിച്ചത് പ്രതിപക്ഷമാണെന്നും. പ്രതിപക്ഷം സോഷ്യൽ മീഡിയ വഴി അവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച്‌ അവരുടെ സ്വകാര്യത കളഞ്ഞുവെന്നു വാദിക്കുകയാണ് കങ്കണ.
എന്നാൽ ഹരിയാനയിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ 22 ഇടത്ത് മോഡലിന്റെ ചിത്രങ്ങൾ തള്ളിക്കയറ്റിയതിനെ കുറിച്ച് അറിയാതെ പോലും കങ്കണയ്ക്ക് സംസാരിച്ചില്ല. പാർലമെന്റിൽ ഏതൊരു ബിജെപിക്കാരനും ലഭിക്കുന്ന അതെ പ്രിവിലേജ് അവർക്കും കിട്ടി. സന്ദർഭലോചിതമല്ലാത്ത കാര്യങ്ങൾ അവർ പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. പ്രതിപക്ഷം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞാണ് ആ പ്രസംഗത്തെ പിന്നെ കങ്കണ തിരിച്ചുവിട്ടത്. പ്രതിപക്ഷം ബ്രസീലിയൻ യുവതിയെ അപമാനിച്ചു, എന്നാൽ നരേന്ദ്ര മോദി, ബേട്ടി ബചാവോ ബേട്ടി പടാവോ കൊണ്ടുന്നു, സ്ത്രീകൾക്ക് ചൗചാലയങ്ങൾ നിർമിച്ചുകൊടുത്തു, സ്ത്രീകൾക്ക് ഗ്യാസ് സിലിണ്ടർ നൽകി എന്നൊക്കെയാണ് കങ്കണ പറഞ്ഞത് .

ഒടുവിലവർ ഏതൊരു സംഘപരിവാർ നേതാവിനെപോലെയും സോണിയ ഗാന്ധിയുടെ ദേശീയതയിൽ തട്ടിനിന്നു. ഇന്ത്യൻ പൗര ആകുന്നതിനു മുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്തു എന്ന കണ്ടുപിടിത്തവും ഉണ്ടായിരുന്നു കങ്കണയുടെ വക. എന്നാൽ അത് പച്ചക്കള്ളമാണെന്ന് പാർലമെന്റിൽ പ്രിയങ്ക ഗാന്ധി തുറന്നടിക്കുകയും തെളിവുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.ഭരണകൂടത്തിന് നേരെയുള്ള ഗുരുതര കുറ്റകൃത്യങ്ങളെയും ആരോപണങ്ങളെയും ചൂണ്ടിക്കാണിക്കുമ്പോൾ ഇവർ ഇങ്ങനെയാണ് മറുപടിനൽകുന്നത്. ഇതാദ്യമായല്ല കങ്കണ റാണാവത്ത് ചരിത്ര നിഷേധങ്ങളും, പച്ചക്കളങ്ങളും, യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളും പറഞ്ഞു വിവാദത്തിലാകുന്നതും പരിഹസിക്കപെടുന്നതും. എന്നാൽ സ്ഥലവും സാഹചര്യവും പ്രധാനമാണ്. ജനാധിപധ്യത്തെ തന്നെ ബോംബുവച്ചു തകർക്കുന്ന വോട്ട് കൊള്ളയ്ക്ക് ജനങ്ങൾക്ക് ഉത്തരം നൽകിയേ തീരു. അത് മണ്ടത്തരം പറഞ്ഞുകൊണ്ടാകരുത്. കാരണം കുറ്റക്കാർ പ്രതിപക്ഷമല്ല ഭരണകൂടമാണെന്ന് ജനങ്ങൾക്ക് നല്ല ബോധമുണ്ട്.