ബിജെപിക്ക് വഴിയൊരുക്കി ഇടതു – വലതു മുന്നണികൾ….

ബിജെപിക്ക് വഴിയൊരുക്കി ഇടതു - വലതു മുന്നണികൾ....

കേരളത്തിലെ ശക്തമായ രാഷ്ട്രീയ ചേരികളായ ഇടത് – വലത് മുന്നണികളുടെ അവസരത്തിനൊത്തുള്ള ജാതിപ്രീണനം കേരളത്തിലെ ജനങ്ങൾക്ക് മടുപ്പായിരിക്കുന്നു എന്നതിന്റെ ബിജെപിയുടെ ഇപ്പോഴത്തെ വളർച്ച. ഈ രാഷ്ട്രീയ അന്തരീക്ഷം ഇതുപോലെ തന്നെ മുന്നോട്ടുപോയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം മുന്നണി കയ്യടക്കും എന്നതിൽ സംശയമില്ല.. തരം പോലെ ജാതി മത സംഘടനകളെ തോളിലേറ്റുകയും പരസ്യമായി മതേതരത്വം പറയുകയും ചെയ്യുന്ന കോൺഗ്രസ് കമ്മ്യൂണിസ്റ്റ് മുന്നണികളുടെ നെറികെട്ട രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾക്ക് മടുത്തു. പച്ചയായി ഹിന്ദുത്വം പറയുന്ന ബിജെപി തന്നെയാണ് മുന്നണികളേക്കാൾ ഭേദമെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ മാറിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ..കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ മണ്ഡലം തിരിച്ചു പരിശോധിക്കുമ്പോൾ കേരളത്തിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ എത്തിയിരുന്നു. 8 അസംബ്ലി മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതുമായി.. അതുകൊണ്ടുതന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിൻറെ പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പല നിയോജക മണ്ഡലങ്ങളിലും ബിജെപി ഒന്നാമതെത്താൻ സാധ്യത കാണുന്നു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലും തൃശൂർ ജില്ലയിലെ മണലൂർ, ഒല്ലൂർ, നാട്ടിക, പുതുക്കാട് തുടങ്ങി അസംബ്ലി മണ്ഡലങ്ങളിലും ബിജെപി മുന്നിൽ എത്തി.. അസംബ്ലി തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ലോകസഭയിലെ വോട്ട് നിലവാരം അതേപടി തുടർന്നാൽ ഈ പറയുന്ന മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു വരും..ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി ജെ പിക്കാണ് . 25 പഞ്ചായത്തുകളിലും ബിജെപിക്ക് ഭരണം കിട്ടി. അതുപോലെ രണ്ട് മുനിസിപ്പാലിറ്റികളിലും അധികാരത്തിലെത്തി. പഞ്ചായത്ത് വാർഡുകളിൽ 1429 ബിജെപി സ്ഥാനാർത്ഥികളും, 54 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, 324 മുനിസിപ്പൽ അംഗങ്ങളും, 92 കോർപ്പറേഷൻ കൗൺസിലർമാരും ബിജെപിയുടേതായി സ്ഥാനം ഉറപ്പിച്ചു . ഇത് ബിജെപിയുടെ ചരിത്രത്തിലെ വൻ നേട്ടമാണ്.ബിജെപിയുടെ ഈ വിജയത്തിന് സാധ്യതയ്ക്ക് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും, സിപിഎം നയിക്കുന്ന എൽഡിഎഫും തന്നെയാണ് കാരണം. ഈ രണ്ടു മുന്നണികളും മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെ മാറിമാറി തോളിലേറ്റുകയും തള്ളിപ്പറയുകയും ചെയ്യുന്ന ശീലം തുടരുമ്പോൾ ഇത് കണ്ടു മടുത്ത ജനങ്ങൾ,, യഥാർത്ഥമായി മതം പറഞ്ഞുകൊണ്ടുതന്നെ വോട്ട് ചോദിക്കുന്ന ബിജെപി അല്ലേ തമ്മിൽ ഭേദം എന്ന ചിന്തയിലേക്ക് എത്തിയിട്ടുണ്ട്. മാത്രവുമല്ല ബിജെപി പാർട്ടി ഹിന്ദുമത പാർട്ടിയാണെന്ന് ഇടതു വലതു മുന്നണികൾ ആക്ഷേപിക്കുമ്പോൾ അവരുടെ നേതാക്കൾ എല്ലാ മതവിശ്വാസികളേയും ഒപ്പം നിർത്താൻ ശ്രമിക്കുന്നു എന്നതും ജനം തിരിച്ചറിയുകയാണ്. ജനങ്ങളുടെ തെരഞ്ഞെടുപ്പ് ചിന്തകൾ ഇതേരീതിയിൽ തുടർന്നാൽ വലിയ കാലതാമസമില്ലാതെ കാത്തിരിക്കാതെ തന്നെ ബിജെപി കേരളം ഭരിക്കുന്ന സ്ഥിതി കാണാവുന്നതാണ്.