മേയർ കസേരയ്ക്ക് കോൺഗ്രസിൽ ഉന്തും തള്ളും..

മേയർ കസേരയ്ക്ക് കോൺഗ്രസിൽ ഉന്തും തള്ളും..

സ്ഥാനമാനങ്ങൾക്കായുള്ള കടിപിടി കോൺഗ്രസ് നേതാക്കളുടെ ജന്മ ശാപമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരതണലിൽ കോൺഗ്രസ് പാർട്ടിയും യുഡിഎഫും വൻ വിജയം നേടി.. എന്നാൽ അതിൻറെ എല്ലാ ശോഭയും കെടുത്തുന്ന രീതിയിലുള്ള നേതാക്കന്മാരുടെ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളുടെ വാർത്തകളാണ് പുറത്തുവരുകയാണ്. കൊച്ചി, തൃശ്ശൂർ, കൊല്ലം, എന്നീ മൂന്ന് കോർപ്പറേഷനുകളിലാണ് കോൺഗ്രസിനും യുഡിഎഫിനും വാൻ ഭൂരിപക്ഷമുണ്ടായത്.. ഇവിടെയാണ് നേതാക്കളുടെ ഇടി.. ജയിച്ചു വന്ന കോൺഗ്രസ് പ്രതിനിധികളിൽ അഞ്ചും ആറും സ്ഥാനാർത്ഥികൾ കോർപ്പറേഷൻ മേയർ പദവിക്കുവേണ്ടി ഇടിയുണ്ടാക്കുകയാണ് .. തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നും മോഹിക്കാതെ, രാപകൽ പണിയെടുത്ത സാധാരണ പ്രവർത്തകരുടെ മനസ്സുമടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കോർപ്പറേഷനുകളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.തൃശ്ശൂരും, കൊല്ലത്തും ഒരുപാട് കാലത്തിനു ശേഷമാണ് കോൺഗ്രസും യുഡിഎഫും ഭരണത്തിനു വേണ്ട ഭൂരിപക്ഷം നേടിയത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ യുഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. അവർക്കിടയിലേക്കാണ് സ്ഥാനമോഹികളുടെ കടി പിടി വാർത്തകളെത്തുന്നത്.

പിണറായി സർക്കാരിൻറെ പത്ത് വർഷത്തോളം നീണ്ട ജനദ്രോഹ ഭരണത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് കോൺഗ്രസിനെയും യുഡിഎഫിനെയും ഭരണം ഏൽപ്പിക്കാൻ ജനങ്ങൾ തയ്യാറായത്. ഈ ജനങ്ങൾക്ക് മുന്നിലാണ് മേയർ പദവിക്കായി ജയിച്ചവർ നേതാക്കളുടെ പിന്തുണയോടെ കടിപിടിയുണ്ടാക്കുന്നത്..
ഏറെക്കാലം കോൺഗ്രസ് ഭരിച്ചിരുന്നതാണ് കൊച്ചി കോർപ്പറേഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുമുന്നണിക്ക് ജയിക്കാനായി. അതിനു മുമ്പുള്ള കോൺഗ്രസ് ഭരണസമിതിയിൽ മേയർ പദവി വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾക്ക് ജനങ്ങൾ സാക്ഷിയാണ്. എന്നാൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ ജാതിയും മതവും ഒന്നും നോക്കാതെ ഒരാളെ മേയർ ആക്കി പാർട്ടി പ്രതിനിധികൾ അഞ്ചുവർഷം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭരണം നടത്തി. ഇപ്പോൾ യുഡിഎഫ് വന്നപ്പോഴാണ് ആ രീതികളെല്ലാം മാറ്റി ജാതിയും മതവും നോക്കി മേയറെ നിശ്ചയിക്കാൻ ആലോചന നടക്കുന്നത്. എറണാകുളം ജില്ല എന്നത് ക്രിസ്ത്യാനികളുടെ സ്വന്തം ജില്ലാ എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ കാണുന്നത്.. യഥാർത്ഥത്തിൽ ഈ ജില്ലയിൽ 60%ത്തിലധികം ഹൈന്ദവരാണ്.. ജാതിയും മതവും മാത്രം നോക്കി കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ കളി തുടങ്ങി.. സ്വന്തം ഗ്രൂപ്പിൻറെ ആളിനെ തന്നെ മേയർ ആക്കുന്നതിനുള്ള വാശിയോടെയുള്ള കളികളും തുടങ്ങിയിരിക്കുന്നു. ഇതെല്ലാം വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ പ്രതിച്‌ഛായയ്ക്കു മങ്ങലേൽപ്പിക്കും എന്നത് തിരിച്ചറിയാത്തത് കഷ്ടമാണ്..ഇതുതന്നെയാണ് തൃശ്ശൂർ കൊല്ലം കോർപ്പറേഷനുകളുടെയും അവസ്ഥ.. ഏതെങ്കിലും ജയിച്ചു വന്ന കാര്യപ്രാപതിയുള്ള ഒരു നേതാവിനെ മേയർ ആക്കി ഏകകണ്ഠമായി തീരുമാനിക്കുന്നതിന് പകരം ജാതിയും മതവും ഗ്രൂപ്പും ഒക്കെ വീണ്ടും തലപൊക്കുന്ന സ്ഥിതി ഇക്കാലത്തു ശോചനീയമാണ്. ഇത്തരം തെറ്റായ പ്രവണതകൾ തുടർന്നാൽ കോൺഗ്രസും യുഡിഎഫും ഇപ്പോൾ നേടിയ വിജയം പരാജയത്തിലെത്താൻ അധിക കാലതാമസമില്ല എന്നത് തിരിച്ചറിയേണ്ടത് ജയിച്ചു വന്ന പ്രതിനിധികളും അവരെ നയിക്കുന്ന നേതാക്കന്മാരും ആണ്..