ലോക്സഭാപ്രതിപക്ഷ നേതാവും ഇന്ത്യ മുന്നണി നേതാവുമായ രാഹുൽഗാന്ധിയെ തള്ളിപ്പറഞ്ഞിരിക്കുന്നു ഇന്ത്യ മുന്നണിയിലെ പ്രമുഖ പാർട്ടി നേതാക്കൾ..ഇത് രാഹുൽ ഗാന്ധിക്ക് വലിയ തിരിച്ചടിയാണ്.. കുറേക്കാലമായി രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയുടെ വോട്ട് കൊള്ള സമരം വെറും പൊള്ളത്തരമായെന്നും, ഇത് അവസാനിപ്പിക്കണമെന്നുമാണ് പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ആവശ്യം..രാഹുൽ ഗാന്ധിയുടെ വോട്ടു കൊള്ള സമരം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നാണ് നേതാക്കളുടെ അഭിപ്രായം.. രാഹുൽഗാന്ധിയുടെ ഈ പ്രക്ഷോഭത്തെ വിമർശിച്ചുകൊണ്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.. രാഹുൽ ഗാന്ധിയുടെ ഈ സമരത്തിൽ പങ്കെടുക്കാത്ത ആളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.. ഇപ്പോൾ മഹാരാഷ്ട്രയിലെ എൻസിപി പാർട്ടി നേതാവായ സുപ്രിയ സുലെ ഇതേ പരാതിയുമായി രംഗത്ത് വന്നത് വലിയ ചർച്ചയുമായി..കേന്ദ്രം ഭരിക്കുന്ന ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം..
ഇതിനെയാണ് എൻ സി പി നേതാവായ സുപ്രിയ എതിർക്കുന്നത്.. മഹാരാഷ്ട്രയിൽ നിന്നും കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും താൻ വിജയിച്ച് പാർലമെന്റിൽ തുടരുകയാണ്..ഈ വോട്ടിംഗ് യന്ത്രങ്ങൾ തന്നെയാണ് എനിക്ക് വിജയം നേടി ത്തന്നത്..അങ്ങനെയാകുമ്പോൾ വോട്ട് നിയന്ത്രണത്തിൽ തട്ടിപ്പ് എന്ന് പറയുന്നത് ഒരു കാര്യവും ഇല്ലാത്ത പരാതിയാണെന്നാണ് സുപ്രിയയുടെ അഭിപ്രായം.. കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ട് കൊള്ളയെ പ്രതിഷേധിച്ചുകൊണ്ട് ഡൽഹിയിൽ വലിയ റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ വെച്ച് രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണറെ വലിയതോതിൽ അധിക്ഷേപിക്കുകയുണ്ടായി. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാന്യമല്ലാത്ത പ്രയോഗങ്ങൾ നടത്തി. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും വിവരമുള്ള ജനങ്ങൾ ഇത്തരം പ്രസ്താവനകളെ തള്ളിക്കളയും എന്നും സുപ്രിയ സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു..അതുകൊണ്ടു തന്നെ ഈ എതിർക്കുന്ന നേതാക്കളുടെ ഇപ്പോഴത്തെ അഭിപ്രായം എന്തെന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി ഒരു ഭരണഘടന പദവിയാണ്. അവിടെ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തടയുവാനും ഇടപെടുവാനും സുപ്രീംകോടതി ഉണ്ട്. നാടുനീളെ മോദി വിരോധം പറഞ്ഞുനടന്നാൽ ജനങ്ങൾ ഒപ്പം ഉണ്ടാവില്ല എന്നായി മാറിയിരിക്കുന്നു..
കേന്ദ്രസർക്കാർ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് മാറ്റിയ ഏറ്റവും ഗൗരവമുള്ള നിയമഭേദഗതി പാർലമെൻറിൽ പാസ്സാക്കിയിരിക്കുകയാണ്.. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമെന്ന് വിശേഷിപ്പിക്കുന്ന ഒരു പദ്ധതിയെ ആണ് മോദി സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്. ഗൗരവമുള്ള ഈ വിഷയത്തിൽ പാർലമെൻറിൽ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി അതിൽ പങ്കെടുക്കാതെ വിദേശ പര്യടനത്തിനു പോയത് ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് തന്നെയാണ് കോൺഗ്രസിൻറെ ചില മുതിർന്ന നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ ഇത്തരത്തിലുള്ള മുങ്ങൽ പരിപാടി പലപ്പോഴും വിവാദമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തും പാർലമെന്റിനകത്തും പ്രധാനപ്പെട്ട ജനകീയ വിഷയങ്ങൾ ചർച്ചയാകുമ്പോൾ ഉല്ലാസത്തിനും വിനോദത്തിനും വിദേശത്തേക്ക് പറക്കുന്ന രാഹുൽഗാന്ധി ഇപ്പോഴും പപ്പുവിന്റെ സ്വഭാവം മാറ്റിയിട്ടില്ല എന്നതാന് ഇപ്പോഴത്തെ സംസാരം.. ഏതായാലും ഈ സാഹചര്യത്തിൽ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി ഫലത്തിൽ ചത്ത കുതിരയെ പോലെയായി എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ..