പള്ളിക്കെട്ട് ശബരിമലക്ക് എന്ന ഗാനം അയ്യപ്പ കീർത്തനമാണ്… അതിനെ പാരഡിയാക്കിയപ്പോൾ ഭക്തരുടെ വികാരം വൃണപ്പെട്ടു…ഈ ഗാനം പാരഡിയാക്കിയതാകട്ടെ ഒരു മുസ്ലീം നാമധാരിയും …സമൂഹത്തിൽ ഒരു കലാപാന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ഉദ്ദേശ്യം…പള്ളിക്കെട്ട് ശബരിമലക്ക് എന്ന അയ്യപ്പ കീർത്തനം ഒരു സൂഫി ഗാനത്തിൻ്റെ പാരഡിയാണെന്ന് അപ്പോൾ മനസ്സിലാകും.. ഇസ്ലാമിക തീർത്ഥാടനകേന്ദ്രമായ നാഗൂർ ദർഗ്ഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന “ഏകനേ യാ അള്ളാ” എന്ന പാട്ടാണ് ഒറിജിനൽ…ഈ ദർഗ്ഗയും ശബരിമല അയ്യപ്പക്ഷേത്രം പോലെയാണ്.. എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. അവിടത്തെ നാനാജാതി മതസ്ഥരായ ഭക്തജന സംഘങ്ങൾ പാടുന്ന പാട്ടാണിത്… ഈ പാട്ട് കേട്ടപ്പോൾ പ്രശസ്ത തമിഴ് പണ്ഡിതനും കവിയുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖത്തിന് തോന്നി, ശബരിമല ഭക്തർക്കായി ഇതുപോലൊന്ന് രചിച്ചാലോ എന്ന്… അങ്ങനെയാണ് പള്ളിക്കെട്ട് ശബരിമലക്ക് എന്ന ഗാനത്തിന്റെ ഉത്ഭവം…അങ്ങനെ നോക്കിയാൽ ആകെ മൊത്തം പാരഡിയാണ് സഖാക്കളെ… കേസിനൊന്നും പോയി കൂടുതൽ നാറാതിരിക്കുന്നതാണ് ഭേദം.ഇന്ത്യ എന്നത് വിഭിന്ന സംസ്ക്കാരങ്ങളുടെ നാടാണ്… കൊടുത്തും വാങ്ങിയുമാണ് ഈ നാട്ടിലെ ജനങ്ങൾ ജീവിക്കുന്നത്..ഇടക്കവർ തമ്മിലടിക്കും, എങ്കിലും ഒരു ഏകത്വം ഉണ്ട്…ഒരു കൂട്ടർ മതത്തിൻ്റെ പേരിലും, മറ്റൊരു കൂട്ടർ മണ്ടൻ ഫിലോസഫിയുടെ പേരിലും ഇന്ത്യയെ തകർക്കുന്നു…
പാരഡിയും അതിലെ ഹാസ്യവുമാണല്ലോ വിഷയം.. ഒറ്റ ദിവസം കൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ അപോസ്തലമാരായ കോൺഗ്രസുകാർക്ക് വേണ്ടി ഒരൽപ്പം പഴയൊരു ചരിത്രം ഓർമ്മിപ്പിക്കാം.കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ 1994 -ൽ ശതാഭിഷേകം എന്ന റേഡിയോ നാടകം ആകാശവാണി സംപ്രേക്ഷണം ചെയ്തു. ആ റേഡിയോ നാടകത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങലാണുള്ളത്. ഒരാൾ കിട്ടുവമ്മാവൻ, മറ്റെരാൾ കിങ്ങിണിക്കുട്ടൻ.. കെ മുരളീധരനെ കളിയാക്കാൻ A ഗ്രൂപ്പുകാർ കിങ്ങിണിക്കുട്ടൻ എന്ന വിളിപേര് തുടങ്ങുന്നത് ഈ റേഡിയോ നാടകത്തിൽ നിന്നാണ്..ഹാസ്യ നാടകത്തിൻ്റെ സ്വീകാര്യത കണ്ട് ജനങ്ങൾ കത്തിലൂടെ വീണ്ടും നാടകം സംപ്രേക്ഷണം ചെയ്യാൻ ആകാശവാണിയോട് ആവശ്യപ്പെട്ടു…അതേ സമയം നാടകത്തിൻ്റെ ടേപ്പുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹാജരാക്കണം എന്ന് ആകാശവാണി അധികൃതർക്ക് ഒരു നിർദ്ദേശവും ഉണ്ടായി… എന്നാൽ വാർത്ത പുറത്തായതോടെ മുഖ്യമന്ത്രി തന്നെ അത് നിഷേധിച്ചു… നാടകം വീണ്ടും ടെലികാസ്റ്റ് ചെയ്യരുത് എന്ന കെ കരുണാകരൻ്റെ ആവശ്യം ആകാശവാണി അധികൃതർ കേട്ടില്ല…ഈ റേഡിയോ നാടകം വീണ്ടും സംപ്രേക്ഷണം ചെയ്തതിന് പ്രശസ്തനായ കവിയും ആകാശവാണി ഉദ്യോഗസ്ഥനുമായ എസ് രമേശൻ നായരെ കേന്ദ്ര മന്ത്രാലയം ആൻ്റമാൻ ദ്വീപിലേക്ക് ട്രാൻസ്ഥർ ചെയ്തു..സഹിക്കെട്ട് അദ്ദേഹത്തിന് ആകാശവാണിയിൽ നിന്ന് സ്വയം വിരമിക്കേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രം..തീർന്നില്ല.പൂവച്ചൽ ഖാദർ എന്ന അതിപ്രശസ്തനായ ഗാനരചയിതാവിനും വിലക്കുണ്ടായി.
കോൺഗ്രസ് നേതാവും കരുണാകരൻ്റെ വിശ്വസ്ഥനുമായ വനം മന്ത്രി കെ.ജി അടിയോടിക്കെതിരായ വനംക്കൊള്ള സംബന്ധിച്ച കേരളാ കൗമുദി റിപ്പോർട്ട് പുറത്ത് വന്ന സമയം ആയിരുന്നു അത്. 1973 ൽ ചൂഴി എന്ന ചിത്രത്തിന് വേണ്ടി പൂവച്ചൽ ഖാദർ എഴുതിയ പാട്ട് ഇങ്ങനെയായിരുന്നു..
”കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന് ,,കൈയ്യൊന്നു നീട്ടൂ രാമാ..നാട്ടിലിറങ്ങി വോട്ടു പിടിക്കാന്
വേഷം കെട്ടൂ രാമാ.. നല്ല വേഷം കെട്ടൂ രാമാ” എം എസ് ബാബുരാജ് സംഗീതം നൽകിയ ഫോക് ടച്ച് ഉള്ള ആ ഗാനം CPIM ൻ്റെ പൊതുയോഗങ്ങളിലെല്ലാം മുഴങ്ങി. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട് പാട്ടിന് അപ്രഖ്യാപിത വിലക്ക് തന്നെ പുറപ്പെടുവിച്ചു…വാക്കാലുള്ള കർശന നിർദ്ദേശം തന്നെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും ,ക്യാമ്പസുകളിൽ പാട്ട് തരംഗമായി…ഒരു പാട്ട് എഴുതിയാൽ എന്ത് സംഭവിക്കും എന്ന് ചോദിക്കുന്നവർ ഇത് ഓർക്കുന്നുണ്ടോ എന്തോ ? പ്രധാനപ്പെട്ട ഒരു നേതാവ് വളരെ ലാഘവത്തോടെ കെ കരുണാകരനെതിരെ വിവാദമായ ട്യൂണിൽ പാട്ട് ഉണ്ടാക്കി , അത് കൈരളി സംപ്രേക്ഷണം ചെയ്തു..15 കൊല്ലം മുൻപ് മരിച്ച് പോയ കരുണാകരനെതിരെ 11 കൊല്ലം മുൻപ് CPIM പാട്ട് ഉണ്ടാക്കി അത് കൈരളി സംപ്രേക്ഷണം ചെയ്തു എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കണം എന്നാണോ ? നാദിർഷാ- ദിലീപ് കൂട്ടുക്കെട്ടിൽ ഓണക്കാലത്ത് പതിവായി ഇറങ്ങിയിരുന്ന ‘ദേ മാവേലി കൊമ്പത്ത്’ എന്ന പഴയ കാല ഹിറ്റ് പാരഡി ക്യാസറ്റിൽ ആണ് ‘മന്ത്രിയെ പയ്യെ പോ , പയ്യെ പോ മന്ത്രിയെ ‘ എന്ന പാട്ട് ആദ്യമായി വരുന്നത് . പിന്നീട് നാദിർഷാ തന്നെ അതേ ഗാനം പാടിയിട്ടുണ്ട്. കൈരളി അടക്കം പല ചാനലുകളും ഈ ഗാനം സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്. എന്നാൽ CPIM ആണ് ഗാനം ഉണ്ടാക്കിയത് എന്നത് ശുദ്ധകളവ് ആണ്. സൈമൺ.ജെ.നവോദയ എന്ന കാസറ്റ് നിർമ്മാതാവ് ആണ് ഇതിൻ്റെ നിർമ്മാതാവ്..ദിലീപ് – അമ്പി – നാദിർഷാ എന്നീവർ ആണ് ആ പാട്ടിൻ്റെ അണിയറയിൽ ഉണ്ടായിരുന്നത്… ഇത്തരം വസ്തുതകൾ മറച്ചുവെയ്ക്കാൻ കഴിയുന്നതാണോ? ഇനി നിങ്ങൾക്ക് തന്നെ അഭിപ്രായപ്പെടാം പാരഡി തെറ്റോ ശരിയോ?