സിനിമ താരങ്ങൾക്കിടയിൽ വലവീശി ബിജെപി

ദിലീപും പൃഥ്വിരാജും രാഷ്ട്രീയത്തിൽ..

സിനിമ താരങ്ങൾക്കിടയിൽ വലവീശി ബിജെപി…ദിലീപും പൃഥ്വിരാജും രാഷ്ട്രീയത്തിൽ… നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 10 മണ്ഡലങ്ങളിലെങ്കിലും വിജയം ഉറപ്പിക്കാൻ അണിയറയിൽ നീക്കങ്ങൾ നടത്തുകയാണ് കേരളത്തിലെ ബിജെപി നേതൃത്വം.. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനു ശേഷമുള്ള പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞത് പ്രവർത്തകരിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്, അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിലും, ഏറ്റവും കുറഞ്ഞത് 10 ബിജെപി എം എൽ എ മാരെ ഉണ്ടാക്കിയെടുക്കണം എന്ന പ്രതിജ്ഞയിലാണ് കേരള ബിജെപി..ഇതിൻറെ ഭാഗമെന്നോണം ജനപ്രിയ സിനിമാതാരങ്ങളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും, അവരെ സ്ഥാനാർഥികളാക്കുന്ന ആശയവും പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നു. നടിയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് ബിജെപിയിൽ ചേരുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുകയും ചെയ്യും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.. ഇതിന് പുറമേ മറ്റു സിനിമാതാരങ്ങളെയും ബിജെപി നേതാക്കൾ സമീപിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ച്‌ ദിലീപും, ജഗദീഷും, കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.. അതുകൊണ്ടു തന്നെ ജഗദീഷിനെയും ബിജെപി വല വീശി പിടിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. കൂടാതെ മണിയൻപിള്ള രാജു, പൃഥ്വിരാജ് തുടങ്ങിയവരെ കൂടി ബി ജെ പി യിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്, നടി ശോഭന നേരത്തെ തന്നെ ബിജെപിയിൽ എത്തിയിട്ടുണ്ട്.

അവരെ കൂടാതെ മറ്റു ചില നടിമാരെയും ബിജെപി നേതാക്കൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്….മലയാളത്തിലെ സൂപ്പർസ്റ്റാർ ആയ മോഹൻലാൽ ഏതാണ്ട് ബിജെപി ബന്ധം ഉറപ്പിച്ച നിലയിലാണ്.. കേന്ദ്രസർക്കാർ ഫാൽക്കെ പുരസ്കാരം നൽകി മോഹൻലാലിനെ ആദരിച്ചതിനു പിന്നിലും ഈ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു.. പാർട്ടിയിൽ ഔദ്യോഗികമായി ചേരുകയോ സ്ഥാനാർത്ഥി ആവുകയോ ചെയ്തില്ലെങ്കിൽ പോലും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രചാരണത്തിന് സിനിമ മേഖലയിൽ നിന്നും പ്രമുഖരെ ഇറക്കുന്നതിനും ബിജെപി നേതൃത്വം നീക്കം തുടങ്ങിയിരിക്കുന്നു. മുൻ ബിജെപി പ്രസിഡന്റുമാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, എം ടി രമേശ്, തുടങ്ങിയവരെ ആണ് സിനിമക്കാരുമായി ചർച്ചകൾ നടത്തുന്നതിന് സംസ്ഥാന പ്രസിഡൻറ് നിയോഗിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപ് എങ്ങനെയെങ്കിലും അര ഡസൻ സിനിമ താരങ്ങളെ പാർട്ടിയിൽ കൊണ്ടുവരാനും, തൃശ്ശൂരിൽ ഇവരെ ഒരുമിച്ച് നിർത്തി വലിയ സമ്മേളനം നടത്താനും, ബിജെപി കേരള എംപിയും, സിനിമ നടനുമായ സുരേഷ് ഗോപിയെയാണ് താരസാന്നിധ്യത്തിനു ഇടപെടൽ നടത്താൻ ഏല്പിച്ചിരിക്കുന്നത്..ബിജെപിയിലേക്ക് വരുന്ന സിനിമാതാരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സ്ഥാനമാനങ്ങളും ബഹുമതികളും ഇപ്പോൾ തന്നെ വാഗ്ദാനം ചെയ്തതായും വാർത്തകളുണ്ട്.. ഇതും കൈകാര്യം ചെയ്യുന്നത് നടൻ സുരേഷ് ഗോപി നേരിട്ടു തന്നെയാണ്..