കേരളത്തിൽ കൈകൊട്ടിയ കോൺഗ്രസ്, വടക്ക് തലകുത്തി വീണു..മഹാരാഷ്ട്രയിലും ഗോവയിലും ബിജെപിയ്ക്ക് കുതിച്ചു കയറ്റം………..കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പലയിടത്തും കോൺഗ്രസും യുഡിഎഫും ഭൂരിപക്ഷം നേടി.. ഇതേഅവസരത്തിൽ തന്നെ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഗോവയിലും കോൺഗ്രസ് പാർട്ടിയും സഖ്യകക്ഷികളും തകർന്നടിഞ്ഞു . മഹാരാഷ്ട്രയിലെ 288 മുനിസിപ്പൽ കൗൺസിൽ സീറ്റുകളിൽ 207 സീറ്റുകളും ബിജെപി നേടി..അവിടെ കോൺഗ്രസ്സും കൂട്ടുകക്ഷികളും പൂർണമായും തകർന്നടിഞ്ഞ സ്ഥിതിയുണ്ടായി.
കനത്ത തോൽവി ഏറ്റു വാങ്ങിയ മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം മൗനത്തിലാണ്.. സാധാരണ തെരഞ്ഞെടുപ്പ് തോൽവി ഉണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷനേയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കള്ളവോട്ടിന്റെ പേരിൽ ചീത്ത വിളിക്കുന്ന കോൺഗ്രസ്, മഹാരാഷ്ട്രവിഷയത്തിൽ മിണ്ടാട്ടമില്ല … മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവന്നപ്പോൾ കോൺഗ്രസ് നേടിയത് ആകെ 28 സീറ്റുകൾ.. ഒപ്പമുള്ള എൻ സി പി 7 സീറ്റും നേടി. എൻ സി പി യുടെ ശക്തനായ നേതാവ് ശരത് പവാറും തോൽവിയുടെ പേരിൽ ഒരക്ഷരവും മിണ്ടുന്നില്ല. എന്നാൽ മഹാരാഷ്ട്രയിലെയും ഗോവയിലെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വൻ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പരസ്യമായി രംഗത്ത് വന്നു.. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയും സഖ്യകക്ഷികളും നേടിയ വിജയം രാജ്യം ഭരിക്കുന്ന ബിജെപി ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജനങ്ങൾ നൽകുന്ന പിന്തുണയുടെ ഭാഗമാണെന്നാണ് അമിത് ഷായുടെ പ്രസ്താവന..
പാർലമെൻറ് തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്ത് നടന്നിട്ടുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും കോൺഗ്രസും ഒപ്പമുള്ള സഖ്യ പാർട്ടികളും പരാജയങ്ങൾ ഏറ്റുവാങ്ങുന്നത് തുടരുകയാണ്.. തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങേണ്ട രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലും ഗോവയിലും കാലു കുത്താതിരുന്നതും വിവാദമായിരിക്കുകയാണ്.. നിരന്തര പരാജയങ്ങളുടെ പേരിൽ ജനങ്ങൾക്ക് രാഹുൽഗാന്ധിയിലുള്ള താല്പര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ഒരു സൂചനയും പുറത്തു വരുന്നുണ്ട്.. ഇതാണ് സ്ഥിതിയെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴുള്ള ഇന്ത്യ മുന്നണിയും തകരുകയും,, ഒപ്പമുള്ള പാർട്ടികൾ സ്വന്തം നിലപാടുകളുമായി മുന്നോട്ടു പോകുന്ന സ്ഥിതിയുണ്ടാകും.. മഹാരാഷ്ട്രയിലും ഗോവയിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിൻറെ പേരിൽ കോൺഗ്രസ് ഹൈക്കമാന്ഡിലെ ഒരു വിഭാഗം നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്..പാർട്ടിയെ ജനകീയമാക്കാനുള്ള ഒരു പ്രവർത്തനവും നടക്കുന്നില്ല എന്നതാണ് നേതാക്കളുടെ പരാതി..