തദ്ദേശ തോൽവിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ചുവട് മാറ്റം

പിണറായിയുടെ വിശ്വസ്തർക്കും പിന്മാറ്റം.

തദ്ദേശ തോൽവിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ചുവട് മാറ്റം..പിണറായിയുടെ വിശ്വസ്തർക്കും പിന്മാറ്റം..
പിണറായി / 03 – എന്ന പേരിൽ മൂന്നാം പിണറായി സർക്കാർ ഉറപ്പായും അധികാരത്തിൽ വരും എന്ന് വിശ്വസിച്ചിരുന്ന ഐഎഎസ് . ഐപിഎസ് ഉദ്യോഗസ്ഥരും, ഭരണ രംഗത്തെ ഉന്നതരും തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ കളം മാറി ചവിട്ടൽ നിലപാട് സ്വീകരിക്കുന്നു .. സെക്രട്ടറിയേറ്റിൽ നിന്നുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ മൂന്നാം പിണറായി സർക്കാർ ഉറപ്പാണ്..തുടർഭരണം വഴി പിണറായി വിജയന്റെ ഇഷ്ടക്കാരാവുകയും, വലിയ പദവികൾ ഒപ്പിച്ചെടുക്കാം എന്നു കരുതിയ ഉന്നത ഉദ്യോഗസ്ഥരാണ് മുന്നണിയുടെ തിരിച്ചടി കണ്ട് കാലുമാറ്റത്തിനൊരു ങ്ങുന്നത്..മൂന്നാം പിണറായി സർക്കാറിന്റെ വിജയത്തിനായി വൻ പദ്ധതികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരുന്നത്.. പി. ആർ ഏജൻസികൾ വഴി ഭരണ നേട്ടം ജനങ്ങളിൽ എത്തിച്ച് വൻ ഭൂരിപക്ഷം ഉണ്ടാക്കുക എന്നതായിരുന്നു പിണറായിയുടെ പ്ലാൻ..

പിണറായി വിജയൻറെ ഏറ്റവും വലിയ അടുപ്പക്കാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇതിനായി പ്രവർത്തനങ്ങൾ നടത്തിയതും. ഇടതുപക്ഷ അനുഭാവികളായ സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്..ഭരണ നേട്ടം ജനങ്ങളിലെത്തിക്കാൻ പോലീസ് മേധാവികൾ 500 ഓളം ഉദ്യോഗസ്ഥന്മാരെയാണ് വിനിയോഗിച്ചത്..ഇതൊക്കെ ചെയ്തിട്ടും പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിലുണ്ടായ വൻ പരാജയം അയ്യപ്പ കോപം എന്നതിലേക്ക് ഉന്നത ഉദ്യോഗസ്ഥരിലെ ചില ഈശ്വര വിശ്വാസികളുമെത്തി. സിപിഎമ്മിലെ മുതിർന്ന നേതാക്കൾ മാത്രമല്ല മുഖ്യമന്ത്രിക്കും അയ്യപ്പകോപത്താൽ വൻ തിരിച്ചടി ഉണ്ടാകുമെന്നും ഈ ഉദ്യോഗസ്ഥർ ഭയപ്പെടുന്നുണ്ട്.. ഇതൊക്കെ ബോധ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താതെ കളം മാറി ചവിട്ടുകയാണ്..അടുത്തവർഷം ജനുവരി – ഫെബ്രുവരി മാസങ്ങളിൽ നീണ്ടുനിൽക്കുന്ന ഭവന സന്ദർശനം മുഖ്യമന്ത്രിയുടെ ഒരു പദ്ധതിയാണ് . 80 ലക്ഷത്തോളം വീടുകളിൽ ഉദ്യോഗസ്ഥ സംഘവും പാർട്ടി പ്രവർത്തകരും സംയുക്തമായി സന്ദർശനം നടത്തുകയും, സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നതും പിണറായിയുടെ മറ്റൊരു പദ്ധതിയാണ്. ഇതിനായി കുടുംബ സംഗമങ്ങൾക്കും പദ്ധതിയുണ്ട്..എന്നാൽ ഇതിനിപ്പോൾ താളം തെറ്റിയിരിക്കുന്നു..പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല..
കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 5 വിദേശരാജ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. ഇതെല്ലാം പ്ലാൻ ചെയ്തത് മുൻ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാമിന്റെ നേതൃത്വത്തിലാണ്..

അദ്ദേഹവും ഉന്നത ഉദ്യോഗസ്ഥ സംഘവും പിണറായിക്കൊപ്പം വിദേശത്ത് പോയി.. സമ്പന്ന പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലെത്തിക്കുക എന്നതാണ് യാത്രയെപ്പറ്റി പിണറായി പറഞ്ഞിരുന്നത്. എന്നാൽ അവിടെ ഇതൊന്നുമല്ല നടന്നത്.. നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ, പാർട്ടിക്ക് വേണ്ടി പണം പിരിക്കുക എന്നതായിരുന്നു പിണറായിയുടെ ലക്ഷ്യം. വിദേശത്ത് എല്ലാ രാജ്യങ്ങളിലും അവിടെയുള്ള സമ്പന്നരുടെ യോഗം വിളിക്കുകയും ചർച്ച നടത്തുകയും ചെയ്തത് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു എന്നതും വാർത്തയാണ്..ഇതൊക്കെ ആണെങ്കിലും പിണറായി സർക്കാരിൻറെ മൂന്നാം ഭരണം വെറും സ്വപ്നം മാത്രമായി അവശേഷിക്കും എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ചുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ കാര്യം ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ഭരണാനുകൂല നിലപാട് മാറ്റിയിരിക്കുകയാണ്. അതുപോലെതന്നെ പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പലരും കോൺഗ്രസ് നേതാക്കളോട് കൂടുതൽ അടുപ്പം കാണിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവസരം നോക്കി രാഷ്ട്രീയം കളിക്കുന്നവരാണ് ഐഎഎസ് കാരും ഐപിഎസ് കാരും..ഇത് എല്ലാവർക്കും അറിയാവുന്നതാണ്. മൂന്നാം പിണറായി സർക്കാർ എന്നത് നടക്കാത്ത സ്വപ്നം എന്ന നിഗമനത്തിലേക്ക് ഈ ഉന്നത ഉദ്യോഗസ്ഥ സംഘം എത്തിയ സാഹചര്യത്തിൽ, സർക്കാരും മുഖ്യമന്ത്രിയും ആവിഷ്കരിക്കുന്ന പദ്ധതികളെല്ലാം ഇനി താളം തെറ്റാനാണ് സാധ്യത എന്നതാണ് സങ്കടകരം..