വിദേശങ്ങളിൽ പോയി മഹാത്മാഗാന്ധിയെ വണങ്ങുന്നു, കേവലം പ്രദർശനത്തിനായി അദ്ദേഹത്തെ ഉദ്ധരിക്കുന്നു, സൽപ്പേരുണ്ടാക്കാൻ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ, അവർ ഗാന്ധിജിയുടെ പൈതൃകത്തെ സാവധാനത്തിലും ആസൂത്രിതമായും പിന്നിൽ നിന്ന് കുത്തുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ധാർമ്മിക വഴികാട്ടിയായ ഒരാളെ, ആർ.എസ്.എസ് പ്രത്യയശാസ്ത്രം നയിക്കുന്ന ഒരു ബി.ജെ.പി സർക്കാർ ഭരണത്തിൽ വന്ന് അപമാനിക്കുമെന്ന് ആരെങ്കിലും കരുതിയോ ?
ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് മായ്ച്ചുകളയാനുള്ള ശ്രമത്തിലൂടെ ആ ആക്രമണം ഇപ്പോൾ രൂപം പ്രാപിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തകർത്ത് ‘VB-GRAM G’ എന്ന പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നു.ഗാന്ധിജിയുടെ പേര് മാറ്റുന്നത് കേവലം അടയാളപ്പെടുത്തലല്ല, മറിച്ച് അത് ബോധപൂർവമായ ഉന്മൂലനമാണ്. ഇത് വെറുമൊരു പേരുമാറ്റമല്ല; അതിജീവനത്തിനായി മാത്രമല്ല, അന്തസ്സുള്ള ഒരു ജീവിതത്തിനായി ഈ പദ്ധതിയെ ആശ്രയിച്ചിരുന്നവരുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ രണ്ട് പദ്ധതികളെയും താരതമ്യം ചെയ്താൽ പോലും അവ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രകടമാണ്.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നത് നിയമപരമായ അവകാശമായിരുന്നു. VB-GRAM G- പദ്ധതി പ്രകാരം അതൊരു സൗജന്യമാണ്. അവകാശത്തെ വെറും ഒരു സൗജന്യമാക്കി മാറ്റുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ആവശ്യക്കാർ ഉണ്ടാകുമ്പോൾ തൊഴിൽ നൽകുന്നു. പുതിയ പദ്ധതി പ്രകാരം പണം തീർന്നാൽ പണി തീർന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനങ്ങളും 90:10 എന്ന തോതിൽ പണം എടുക്കുമ്പോൾ പുതിയ പദ്ധതി 60:40 എന്ന തോതിലാക്കി സംസ്ഥാനങ്ങളുടെ മേൽ അധിക ഭാരം കെട്ടിവെക്കുന്നു… മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
ഗ്രാമസഭകളിലും പഞ്ചായത്തുകളിലും വിശ്വാസമർപ്പിച്ചു. എന്നാൽ പുതിയ പദ്ധതി ഡാഷ്ബോർഡുകളിലും ബയോമെട്രിക്സിലും കേന്ദ്രീകൃത നിയന്ത്രണത്തിലും വിശ്വസിക്കുന്നു. നേരത്തെ ജനങ്ങളാണ് ജോലി തീരുമാനിച്ചിരുന്നത്; ഇനി മുതൽ അത് സോഫ്റ്റ്വെയർ തീരുമാനിക്കും.ഇതിലെ ഏറ്റവും വലിയ നുണ നമുക്ക് പുറത്തുകൊണ്ടുവരാം: അവർ 125 ദിവസത്തെ തൊഴിൽ വാഗ്ദാനം ചെയ്തു, എന്നാൽ 2020 മുതൽ 2025 വരെ തൊഴിലാളികൾക്ക് ശരാശരി 50 ദിവസത്തെ ജോലി മാത്രമേ ലഭിച്ചിട്ടുള്ളൂ.ഇത് വെറുമൊരു പേരുമാറ്റമല്ല; ഗാന്ധിജിയോടും ഈ രാജ്യത്തെ ദരിദ്രരോടും കാണിക്കുന്ന അവഹേളനമാണിത്. കാരണം ഗാന്ധിജി, വരിയിലെ അവസാനത്തെ ആൾക്കൊപ്പമാണ് നിന്നത്, തൊഴിലുറപ്പ് പദ്ധതിയും അത് തന്നെയാണ് ചെയ്തത്.ബി.ജെ.പിയും ആർ.എസ്.എസും ഒരിക്കലും ഗാന്ധിജിയെ ബഹുമാനിച്ചിട്ടില്ല.അദ്ദേഹത്തെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ ആശയങ്ങളെയും അദ്ദേഹം വിശ്വസിച്ച എല്ലാത്തിനെയും മായ്ച്ചുകളയാൻ ഉറച്ചുനിൽക്കുകയാണ്.