കോൺഗ്രസ് ഭരണം എത്രയോ ഭേദമായിരുന്നു..എല്ലാറ്റിനും മാപ്പുപറഞ്ഞ് പ്രശാന്ത് ഭൂഷൺ

ജനങ്ങൾ ഓരോ ദിവസവും പരിഭ്രമത്തോടെയാണ് എഴുന്നേൽക്കുന്നത്

കോൺഗ്രസ് ഭരണം എത്രയോ ഭേദമായിരുന്നു..എല്ലാറ്റിനും മാപ്പുപറഞ്ഞ് പ്രശാന്ത് ഭൂഷൺ..ബിജെപി ഭരണത്തിൽ ദുഃഖിക്കുന്നു………….

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് പ്രശാന്ത് ഭൂഷൻ.. രാജ്യത്തെ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ആളാണ് ഇദ്ദേഹം.. ഓർക്കുന്നുണ്ടാവും, ഡൽഹിയിൽ അഴിമതിക്കെതിരെ നിരാഹാര സമരം ചെയ്ത അണ്ണാ ഹസാരെ, അദ്ദേഹത്തോടൊപ്പം അണിചേർന്ന കെജരിവാൾ.. അകൂട്ടത്തിലെ പ്രമുഖനായിരുന്നു പ്രശാന്ത് ഭൂഷൻ. അന്ന് നടത്തിയ അഴിമതി വിരുദ്ധ സമരവും പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന് എതിരെ നടത്തിയ സമരങ്ങളും, തികച്ചും തെറ്റായി പോയതിൽ മാപ്പ് ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശാന്ത് ഭൂഷൻ..കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ വേട്ടയാടിയതിൽ വലിയ ദുഃഖം രേഖപ്പെടുത്തുകയാണ് പ്രശാന്ത് ഭൂഷൻ.

കോൺഗ്രസ് സർക്കാരിനെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തി ബിജെപി ക്ക് അധികാരത്തിൽ വരാൻ വഴിയൊരുക്കിയത് ഞാനടക്കമുള്ളവരുടെ അഴിമതി വിരുദ്ധ സമരമായിരുന്നു എന്നും അദ്ദേഹം തുറന്നുപറയുകയാണ്..കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ നിന്നും ആട്ടിയോടിച്ച് ഇന്ത്യയിൽ അഴിമതി രഹിത ഭരണം കൊണ്ടുവരാൻ നിരന്തര സമരം നടത്തിയ പ്രശാന്ത് ഭൂഷൻ, ഇപ്പോഴത്തെ ബിജെപി ഭരണത്തെ ശക്തമായി വിമർശിക്കുകയാണ്. കോൺഗ്രസ് സർക്കാരിനെക്കാൾ എല്ലാത്തരത്തിലും അപകടകരമായ ഭരണമാണ് ബിജെപിയും നരേന്ദ്രമോദിയും നടത്തുന്നത്.. ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത് തെമ്മാടി ഭരണമാണെന്നാണ് അദ്ദേഹം പറയുന്നത്.. ജനങ്ങൾ ഓരോ ദിവസവും പരിഭ്രമത്തോടെയാണ് എഴുന്നേൽക്കുന്നത്. ഇവിടെ,, എപ്പോൾ വേണമെങ്കിലും ,, എന്ത് ദുരിതവും ഉണ്ടാകാവുന്ന അവസ്ഥ.. ഭരണത്തിൻറെ തണലിൽ ഒരു കൂട്ടം ആളുകൾ തെമ്മാടിത്തരം കാണിക്കുന്നു. ഭരണകൂടം അതിന് കൂട്ട് നിൽക്കുന്നു.. പൊതുജനത്തിന് ഒരു അവകാശവും സ്വാതന്ത്ര്യവും ഇല്ല.. ഇന്ത്യയുടെ പരിപാവനമായ ഭരണഘടനക്ക് മാന്യത കൽപ്പിക്കാത്ത ഭരണം നടത്തുകയാണ് നരേന്ദ്രമോദിയും കൂട്ടരും.. ഇത്തരം ഒരു ദുരവസ്ഥ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം തുറന്നു സമ്മതിക്കുകയാണ്..

അണ്ണാ ഹസാരയുടെ നിരാഹാരത്തിൽ പങ്കെടുത്ത അഴിമതി വിരുദ്ധ നേതൃത്വം ഏറ്റെടുത്ത കെജരി വാളും, അദ്ദേഹത്തിൻറെ പാർട്ടിയും അതിലെ നേതാക്കളും ആണ് ഇപ്പോൾ അഴിമതി നടത്തി ജയിലിൽ കിടക്കുന്നത്.. ഇതെല്ലാം ഞാനടക്കം നടത്തിയ സമരങ്ങളുടെ വിരോധാഭാസം തുറന്നു കാണിക്കുകയാണ്.. ഇപ്പോഴത്തെ രാജ്യത്തിൻറെ ദുരിത പൂർണ്ണമായ അവസ്ഥ പരിശോധിച്ചാൽ രണ്ടു കാലങ്ങളിലായി അധികാരത്തിൽ തുടരുന്ന മോദി ഭരണത്തേക്കാൾ എന്തുകൊണ്ടും മികച്ചതായിരുന്നു മൻമോഹൻസിങ്ങും മുൻകാല കോൺഗ്രസ് പ്രധാനമന്ത്രിമാരും നടത്തിയ ഭരണം എന്നും പ്രശാന്ത് ഭൂഷൻ തൻറെ തുറന്നുപറച്ചിലിൽ രേഖപ്പെടുത്തിയിരിക്കുന്നു..