സതീശനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ..50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും..
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വിജയിക്കാൻ കഴിഞ്ഞെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിനോടടുക്കുമ്പോൾ കോൺഗ്രസിനകത്ത് പലതരത്തിലുള്ള കലഹങ്ങൾ ശക്തിപ്പെടുന്നു..വിഷൻ 2025 പദ്ധതിയുമായി തെരഞ്ഞെടുപ്പ് വിജയത്തിൻറെ തന്ത്രം മെനഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വയം തീരുമാനിക്കുന്നു, പ്രഖ്യാപിക്കുന്നു എന്ന ചെയ്തികൾക്കെതിരെയാണ് മുതിർന്ന നേതാക്കൾ ഒത്തൊരുമിച്ച് രംഗത്തെത്തിയിരിക്കുന്നത്.. നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും മാറ്റിവെക്കും എന്ന സതീശന്റെ പ്രഖ്യാപനമാണ് പുതിയ തർക്കത്തിന് വഴിയൊരുക്കിയത്.. ഇതൊക്കെ പറയേണ്ടത് സതീശൻ അല്ലല്ലോ,, കെ പി സി സി പ്രസിഡൻറ് അല്ലേ എന്ന് ചോദിച്ചാണ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ പലരും രംഗത്തുള്ളത്.. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വിഭാഗങ്ങളെ ചൂണ്ടിക്കാണിക്കലല്ല,, ജനകീയതയും വിജയസാധ്യതയുമുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന തീരുമാനമാണ് വേണ്ടത് എന്നാണ് എല്ലാവരുടെയും അഭിപ്രായം..കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശൻ പറഞ്ഞതുപോലെ 25 ഓളം യുവാക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകിയിട്ട് ജയിച്ചു വന്നത് മൂന്നുപേർ മാത്രമാണ്.. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ തലമുറ വളരുന്നത് കെ എസ് യു വിലൂടെയും യൂത്ത് കോൺഗ്രസിലൂടെയുമാണ്.. ഈ രണ്ട് സംഘടനയാൽ ജന പിന്തുണ നേടി വളർന്ന ആരാണുള്ളത്.. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പെണ്ണു കേസിൽപ്പെട്ടു. കോൺഗ്രസ് പാർട്ടിയെ നശിപ്പിച്ച ഇത്തരം ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നേതാക്കൾ സതീശനെതീരെ ആഞ്ഞടിക്കുന്നത്..കേരളത്തിലെ നല്ല യൂത്ത് കോൺഗ്രസ് നേതാക്കൾ ആരെന്ന് ചോദിച്ചാൽ ഇപ്പോഴും ജനം പറയുന്ന പേരുകൾ എ കെ ആൻറണി ഉമ്മൻചാണ്ടി വി എം സുധീരൻ തുടങ്ങിയ പേരുകൾ തന്നെയാണ്. അവരൊക്കെ ജനകീയ വിഷയങ്ങൾക്കു വേണ്ടി പ്രവർത്തിച്ച് പോരാടിയവരാണ്. പുതിയ തലമുറ യൂത്തന്മാർ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാറുകളിൽ നേതാക്കൾക്കൊപ്പം ചുറ്റിക്കറങ്ങി രാഷ്ട്രീയം കളിക്കുന്നവർ മാത്രമായി മാറിയിട്ട് ഏറെക്കാലമായി.. ഇത്തരക്കാർ മത്സരിച്ചാൽ ജനം വോട്ട് നൽകുമോ എന്നതും ഒരു ചോദ്യചിഹ്നമായി കോൺഗ്രസിന് നേർക്ക് ഉയരുന്നുണ്ട്..
പ്രതിപക്ഷ നേതാവ് സതീശൻ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിർദ്ദേശം വനിതകളെ കൂടുതലായി സ്ഥാനാർഥികളാക്കുക.. ഇവിടെയും മുതിർന്ന നേതാക്കൾക്ക് ആശങ്കയാണ്..വനിതകൾക്ക് സീറ്റ് നൽകാൻ തീരുമാനിച്ചാൽ വനിതാ നേതാക്കളുടെ തമ്മിലടിയും പാര പണിയും നേരിടേണ്ടി വരും.. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, കൊച്ചി, കണ്ണൂർ, കോർപ്പറേഷനുകളിൽ വിജയിച്ച വനിതാ കൗൺസിലർമാർ മേയർ പദവിക്ക് വേണ്ടി കടിപിടി കൂടി പാർട്ടിയെ നാറ്റിച്ചത് ഒരു കാരണമാണ്. ഇതുതന്നെയായിരിക്കും വനിത സ്ഥാനാർത്ഥി നിർണയത്തിലും സംഭവിക്കുക എന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം..
നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ്. എങ്ങനെയും വിജയിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ 85 ഓളം സീറ്റുകളുള്ള കോൺഗ്രസ് പാർട്ടി ജനസ്വാധീനമുള്ള സ്ഥാനാർഥികളെ രംഗത്തിറക്കണം.. ൺഗ്രസ് രാഷ്ട്രീയത്തിൽ പഴയകാല പ്രവർത്തന ശൈലി നഷ്ടപ്പെട്ടിരിക്കുകയാണ് . ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നപരിഹാരത്തിനായി ഉറച്ചു തീരുമാനവുമായി കഠിനപരിശ്രമം നടത്തി, ലളിതമായ ജീവിതം നയിച്ചത് കൊണ്ടു മാത്രമാണ് ഇന്നത്തെ മുതിർന്ന നേതാക്കൾ ഇപ്പോഴും ജനമനസ്സുകളിൽ നിലനിൽക്കുന്നത്.. പുതിയ തലമുറയ്ക്ക് അത്തരമൊരു സാധ്യത ഉണ്ടാക്കാനായിട്ടില്ല.. വിജയം ഉറപ്പാക്കണമെങ്കിൽ മുൻ ജനകീയ നേതാക്കൾക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് കോൺഗ്രസ് രാഷ്ട്രീയ പ്രേമികളും ആഗ്രഹിക്കുകയാണ്…