സിപിഎം – സിപിഐ പോര് മുറുകുന്നു..പക വീട്ടാൻ രണ്ടു പാർട്ടികളുടെയും പ്രാദേശികകമ്മിറ്റികൾ.. കേരളത്തിൽ മൂന്നാം ഭരണത്തിന് കച്ചമുറുക്കുന്ന പിണറായി വിജയനും ഇടതുമുന്നണി നേതാക്കൾക്കും തലവേദനയായി മുന്നണിയിലെ പ്രധാന പാർട്ടികളിലെ തർക്കങ്ങൾ രൂക്ഷമായിരിക്കുന്നു.. ഇടതുമുന്നണിയെ നയിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് സിപിഎമ്മും സിപിഐയും. പാർട്ടി ആശയങ്ങളിലും നയങ്ങളിലും വ്യത്യാസമൊന്നുമില്ലെങ്കിലും രണ്ടു പാർട്ടിയായി തന്നെയാണ് ഇവർ പ്രവർത്തിക്കുന്നത്. സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള പരസ്പര സംഘർഷങ്ങളും വൈരാഗ്യ ബുദ്ധിയും രണ്ടു പാർട്ടികളുടെയും നേതാക്കൾക്കിടയിൽ വിള്ളൽ ഉണ്ടാക്കിയിരിക്കുന്നു…

ഭരണപരമായ തീരുമാനങ്ങളിലാണ് മുൻകാലങ്ങളിൽ സിപിഎമ്മും സിപിഐയും തർക്കിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ രണ്ടു പാർട്ടികളുടെയും തലപ്പത്തെ നേതാക്കൾ തമ്മിൽ പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്… ഇപ്പോൾ എസ് എൻ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിൽ സിപിഎം നേതാക്കളും സിപിഐ നേതാക്കളും ഏറ്റുമുട്ടലുണ്ടായി. ഈ സംഭവം രൂക്ഷമായാൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ദോഷകരമായി അത് ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല..സ്വന്തം പാർട്ടി എന്നല്ല ഒരാളെയും ഒരുതരത്തിലും വകവയ്ക്കുന്ന സ്വഭാവക്കാരനല്ല മുഖ്യമന്ത്രി പിണറായി വിജയൻ.. താൻ പറയുന്നതും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും മറ്റുള്ളവർ അനുസരിക്കുക എന്നതാണ് പിണറായി ശൈലി.. ഇതിന് തടയിടാൻ പിണറായിക്ക് മുമ്പിൽ ഒന്നുമല്ലാത്ത സിപിഐ സെക്രട്ടറി ബിനോയ് വിശ്വം ശ്രമിക്കുകയാണ്.. സർക്കാരിനെതിരായ നിലപാടുകൾ കുറച്ചുനാളായി സിപിഐ നേതാക്കൾ ഉയർത്തുന്നുണ്ട്..കേന്ദ്രസർക്കാർ പി എം – ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിന്റെ പേരിൽ രണ്ടു പാർട്ടി നേതാക്കൾ തമ്മിൽ മുറുമുറുപ്പുണ്ടെങ്കിലും,,പിന്നീടത് കെട്ടിടങ്ങിയിരുന്നു..ഇപ്പോഴത്തെ പ്രശ്നം എന്നത് വെള്ളാപ്പള്ളി നടേശൻ സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിലുള്ള വ്യത്യസ്ത നിലപാടുകളാണ് മുഖ്യമന്ത്രി പിണറായിക്കും, സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിനും ഇടയിലുള്ള കലഹം..
രണ്ട് മുതിർന്ന നേതാക്കൾക്കിടയിലെ കലഹം അവിടം കൊണ്ട് തീർന്നില്ല.. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും സിപിഎം സിപിഐ സ്ഥാനാർഥികൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ല എന്നതും പരാതിയാണ്.. ഇതിനിടയിൽ കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയുടെ ചില നേതാക്കളെ പോലീസ് പിടികൂടിയ സംഭവമുണ്ടായി.. സിപിഐയുടെ പ്രവർത്തനങ്ങളെ തകർക്കുവാൻ സിപിഎം ശ്രമിക്കുന്നതായും, ഇതിന് മുഖ്യമന്ത്രിഅടക്കമുള്ള നേതാക്കളുടെ രഹസ്യ പിന്തുണയുണ്ട് എന്നുമാണ് സിപിഐയുടെ ജില്ലാ നേതൃത്വം പരസ്യമായി പറയുന്നത്..
ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന് വെറും രണ്ടുമാസം മാത്രം അവശേഷിക്കെ ഇടതുമുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും പരസ്പരം പോരടിച്ച് മുന്നോട്ടു പോയാൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായിരിക്കും ഫലം എന്ന വിലയിരുത്തൽ പൊതുവേയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായ സർക്കാർ വിരുദ്ധ വികാരവും കൂടി തുടർന്നാൽ ഇടതുമുന്നണി വൻ പരാജയത്തിലേക്ക് കൂപ്പുകുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ..