ഇന്ന് ഏറെ ചിരിപ്പിച്ച വാർത്ത

തൊഴിലുറപ്പ് ബില്ല് പിൻവലിക്കും വരെ സമരം

ന്ന് ഏറെ ചിരിപ്പിച്ച ഒരു വാർത്ത പറയാം..തൊഴിലുറപ്പ് ബില്ല് പിൻവലിക്കും വരെ സമരം തുടരും.. കെസി വേണുഗോപാൽ..എവിടെ.? കേരളത്തിൽ..അതിന് കേരള സർക്കാർ ആണോ ആ ബില്ല് പാസാക്കിയത്.? അല്ല. അപ്പോൾ പിന്നെ ആരാണ് തൊഴിലുറപ്പ് ബില്ല് ഭേദഗതി പാസാക്കിയത്.?കേന്ദ്രസർക്കാർ.. ലോക്സഭയിൽ കെസി വേണുഗോപാൽ ആരാണ്.? ലോക്സഭയിലെ ഒരു എംപി.

ബില്ല് പാസാക്കുമ്പോൾ വേണുഗോപാലിൻറെ ബോസ് അതായത് പ്രതിപക്ഷ നേതാവായ കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാനായ രാഹുൽ എവിടെയായിരുന്നു.? ജർമ്മനിയിൽ, സ്വകാര്യ ടൂറിൽ.. പ്രതിപക്ഷ നേതാവിന്റെ പെങ്ങളും ലോക്സഭ എംപിയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡിയുമായ വനിത എവിടെയായിരുന്നു.? നരേന്ദ്രമോദിക്കൊപ്പം ചായ സൽക്കാരത്തിൽ…കെസി വേണുഗോപാലും, കേരളത്തിൽ നിന്ന് ജയിച്ചു പോയ എംപിമാരും അന്നേരം എന്ത് ചെയ്യുകയായിരുന്നു.? അവർ പാർലമെന്റിന് പുറത്ത് പോറ്റിയെ കേറ്റി പാടി നടക്കുകയായിരുന്നു..എന്നിട്ട് അവസാനം കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കിയ ബില്ല് പിൻവലിക്കും വരെ സമരം എന്നു പറഞ്ഞ് കേരളത്തിൽ നാടകം കളിക്കുന്നത് എന്തിനാണ്.? ഈ ചോദ്യം അവരുടെ അണികളിൽ, ബുദ്ധിയും വിവേകവും ഉള്ള ഒരുത്തനെങ്കിലും വേണുഗോപാൽ അടക്കമുള്ള സ്വന്തം നേതാക്കളോട് ചോദിക്കൂ…