നാനിയുടെ ദസറയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ദസറ എന്ന ചിത്രത്തിന്റെ വിജയം ആസ്വദിക്കുകയാണ് നാച്ചുറൽ സ്റ്റാർ നാനി. തീയേറ്ററിൽ ഇറങ്ങി വെറും ആറ് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ 100 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ ദസറ 150 കോടിയിലേക്ക് എത്തി. ഇപ്പോൾ സിനിമ ഒടിടിയിൽ റിലീസ് ചെയ്തു.നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ആയത്. ഇപ്പോൾ സിനിമയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു