ബാബു ആന്റണി നായകനാകുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26ന് പ്രദർശനത്തിന് എത്തും

പൂർണമായും യുഎസിലെ ടെക്‌സാസിൽ ചിത്രീകരിച്ച ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ ഇന്ത്യ, ചൈന, യുഎസ്എ, തായ്‌ലൻഡ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാകാരന്മാർ പങ്കെടുക്കുന്ന ഒരു ത്രില്ലിംഗ് ആക്ഷൻ സിനിമയാണ്. ബാബു ആന്റണിയും മകൻ ആർതറും പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്രം ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26ന് പ്രദർശനത്തിന് എത്തും . മലയാളി ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് ജെ എൽ സംവിധാനം ചെയ്ത ഈ ചിത്രം, അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ ആയുധക്കടത്തുകാരുടെയും ഗുണ്ടാസംഘങ്ങളുടെയും കഥയാണ് പറയുന്നത്.