വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്.

വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്. ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ “റാം സിയ റാം” ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെ ലോഞ്ച് ചെയ്തുകൊണ്ടാണ് ആദിപുരുഷ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നത്. 2023 മെയ് 29 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.
സിനിമാ, സംഗീത, പൊതു വിനോദ ചാനലുകൾ, ഇന്ത്യയിലുടനീളമുള്ള റേഡിയോ സ്റ്റേഷൻ, ദേശീയ വാർത്താ ചാനലുകൾ, ഔട്ട്‌ഡോർ ബിൽബോർഡുകൾ, മ്യൂസിക് സ്ട്രീമിംഗ്-വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ടിക്കറ്റിംഗ് പങ്കാളികൾ, സിനിമാ തിയേറ്ററുകൾ, എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയിലൂടെയാണ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് “റാം സിയ റാം” ഗാനം തത്സമയം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.