ഇന്ദ്രൻസ് ചിത്രം ;വിത്തിൻ സെക്കന്‍റ്സ് പുതിയ പോസ്റ്റർ റിലീസ് ചെയ്തു

വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. സുധീർ കരമന, അലൻസിയാർ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, മാസ്റ്റർ അർജുൻ സംഗീത് സരയു മോഹൻ, അനു നായർ, വർഷ ഗീക്ക്വാദ്, സീമ ജി നായർ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 2ന് പ്രദർശനത്തിന് എത്തും.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാമനാണ്. ഡോ.സംഗീത് ധർമ്മരാജനും വിനയൻ പി വിജയനും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ജെ പി മണക്കാട്, പ്രോജക്ട് ഡിസൈൻ ഡോക്ടർ അഞ്ജു സംഗീത്, കലാനാഥൻ മണ്ണൂർ, മേക്കപ്പ് ബെജു ബാലരാമപുരം, കോസ്റ്റ്യൂം ഡിസൈനർ കുമാർ എടപ്പാൾ, സ്റ്റിൽസ് ജയപ്രകാശ് അത്താളൂർ, പരസ്യ റോസ്മേരി ലില്ലു, ചീഫ് അസോസിയേറ്റ് ഡയറക്ടർ, പ്രവീൺ, അസോസിയേറ്റ് ഡയറക്ടർ, ജയരാജ്, അസോസിയേറ്റ് ഡയറക്ടർ. ബാബു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് രാജൻ മണക്കാട്.