എസ് ജെ സൂര്യയുടെ ബൊമ്മൈ : പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ബാലചന്ദെര്‍ തന്നെയായിരുന്നു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്. 1936ലെ, ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ സബോട്ടേജ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബൊമ്മൈ. ഇപ്പോള്‍ വീണ്ടും ഒരു ചിത്രം ബൊമ്മൈ എന്ന പേരില്‍ തമിഴകത്ത് എത്തുകയാണ്. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രാധ മോഹൻ ആണ് ബൊമ്മൈ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ ആരാണ് എന്നതുമാണ് സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്ന് എസ് ജെ സൂര്യ പറയുന്നു. കുടുംബപ്രേക്ഷകര്‍ക്കും സിനിമ ഗൌരവത്തോടെ കാണുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കും ബൊമ്മൈ. ചിത്രത്തില്‍ യുവൻ ശങ്കര്‍ രാജ ഒരു ഗാനം ആലപിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ടെന്ന് എസ് ജെ സൂര്യ പറയുന്നു.