ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ;ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷൻ ഗെസ്റ്റ് ഹൗസിലായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങിൽ രൺജി പണിക്കർ സ്വിച്ചോൺ കർമം നിർവഹിച്ചു. നായകനായ സിജു വിൽസൺ ഫസ്റ്റ് ക്ലാപ്പും നൽകി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്റെ സെറ്റിലായിരുന്നു ചിത്രീകരണം.

സിജു വിൽസൻ, രൺജി പണിക്കർ, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എംപിഎം പ്രൊഡക്‌ഷൻസ് ആൻഡ് സെന്റ് മരിയ ഫിലിംസിന്റെ ബാനറിൽ ജോമി ജോസഫ് പുളിങ്കുന്ന് ഈ ചിത്രം നിർമിക്കുന്നു. വനാതിർത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാമേരി വർഗീസ്, മാലാ പാർവതി, ശാരി, കാവ്യാ ഷെട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന സഞ്ജീവ് എസ്., ഛായാഗ്രഹണം ജാക്സൻ ജോൺസൺ, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം ഡാനി മുസ്‌രിസ്, മേക്കപ്പ് അനീഷ് വൈപ്പിൻ, കോസ്റ്റ്യൂം ഡിസൈൻ വീണാ സ്യമന്തക്, ക്രിയേറ്റീവ് ഹെഡ് ഷഫീഖ്, കെ.കുഞ്ഞുമോൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനീഷ് മഠത്തിൽ, പ്രൊജക്ട് ഡിസൈനേഴ്സ് അൻസിൽ ജലീൽ, വിശ്വനാഥ് എ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് എബി ബിന്നി, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആര്‍ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ പിആർ അങ്കിത അർജുൻ, ഫോട്ടോ വിഘ്നേശ്വർ.