ഫഹദ് ഫാസിൽ, അപര്‍ണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ എന്ന സിനിമ 23ന് റിലീസ് ചെയ്തു . മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന് കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത് . മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘ധൂമം’ റിലീസ് ചെയ്തു.ങ്ങി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണിത് .റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം പ്രീത ജയരാമന്. സംഗീത സംവിധാനം പൂര്‍ണചന്ദ്ര തേജസ്വി. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രമണ്യം.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.