ഒടുവില്‍ ‘ഏജന്റ്’ ഒടിടി റിലീസിന്

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമായിരുന്നു ഏജന്‍റ്. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി ഒരുക്കിയ ചിത്രം തിയറ്ററുകളിലെത്തിയത് ഈ വര്‍ഷം ഏപ്രില്‍ 28 ന് ആയിരുന്നു. ആക്ഷന്‍ സ്പൈ വിഭാഗത്തില്‍ പെട്ട സിനിമ വലിയ ഹൈപ്പോടെയാണ് എത്തിയത്. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു ചിത്രം. തിയറ്ററുകളില്‍ വലിയ റണ്‍ ലഭിക്കാതിരുന്ന ചിത്രം പക്ഷേ ഒടിടിയില്‍ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഉണ്ടായിരുന്നു. ഒടിടി റിലീസ് നീണ്ടുപോകുന്നതിനെക്കുറിച്ച് അഖില്‍ അക്കിനേനി ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോഴിതാ അഞ്ച് മാസത്തിനൊടുവില്‍ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.