സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും ഉയര്‍ന്നു
തുടര്‍ച്ചയായി മൂന്നാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ഉയർന്നു.1500 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വർധിച്ചത്.പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,920 രൂപയാണ്. ഗ്രാമിന് 50 രൂപ കൂടി 7115 ആയി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ ആശ്വാസം ഇപ്പോള്‍ വിപണിയില്‍ കാണാനില്ല.ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയും ഏറ്റവും കുറവ് 55480 രൂപയുമാണ്. ഈ നിരക്കില്‍ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയരാന്‍ തുടങ്ങിയത്. തിങ്കളാഴ്ച 480 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച 560 രൂപ വര്‍ധിച്ചു. ഇന്ന് 400 രൂപയും കൂടി. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് സൂചന.