ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി കട്ടന്‍ കാപ്പിയും ഇഞ്ചിനീരും

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും സഹായിക്കും. കൊളസ്ട്രോളിനും നല്ല പരിഹാരമാണ് ഇഞ്ചി ചേര്‍ത്ത മോര്. കഫകെട്ട്, മനംപുരട്ടല്‍, തൊണ്ടയില്‍ വേദന എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന്‍ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം ആണ്. ഗര്‍ഭകാലത്തെ മനം‌പുരട്ടല്‍, ഛർദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകൾക്കും വയറുവേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശ്രിതം കഴിക്കുന്നത് ആശ്വാസം നല്കും