ക്യാൻസറിനെതിരെ പ്രതീക്ഷ; ഈ ചികിത്സ ഫലപ്രദമാകും പുതിയ കണ്ടുപിടുത്തം

ക്യാൻസർ രോഗം വളരെ വ്യാപകമായികൊണ്ടിരിക്കുന്നു. പലപ്പോഴും കണ്ടുപിടിക്കുവാനും മോഡേൺ ട്രീറ്റ്മെന്റുകൾ നൽകുവാനും നമുക്ക് സാധിക്കാതെ വരുന്നു. പുതിയ ചികിത്സ രീതികൾ വന്നുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു സന്തോഷവർത്തമാനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(IISc) നിന്നും വന്നിരിക്കുന്നത്. ഗോൾഡും കോപ്പർ സൾഫൈഡ് അടങ്ങിയ നാനോ പാർട്ടികൾ അവർ ഡെവലപ്പ് ചെയ്തിരിക്കുന്നു. നാനോ എന്നു പറയുന്നത് വളരെ വലിപ്പം കുറഞ്ഞവയെ സൂചിപ്പിക്കുവാനാണ്. നിങ്ങൾ ഒരു മീറ്ററിനെ ഒരു ബില്യൺ ( ഒന്ന് കഴിഞ്ഞിട്ട് ഒമ്പത് പൂജ്യങ്ങൾ) ഭാഗങ്ങൾ ആയിട്ട് മുറിക്കുകയാണെങ്കിൽ അതിൽ ഒരു ഭാഗംആണ് ഒരു നാനോ മീറ്റർ എന്നു പറയുന്നത്. നമ്മളുടെ ഒരു മുടി നാരിന്റെ വലിപ്പം എന്നു പറയുന്നത് ഏകദേശം 80,000 nm ആണ്. അവർ നിർമ്മിച്ചിരിക്കുന്ന ഗോൾഡ് നാനോ പാർട്ടികളുടെ വലുപ്പം ഏകദേശം എട്ട് നാനോമീറ്റർ ആണ്. വളരെ ചെറുത്. ശരീരത്തിലൂടെ കടത്തിവിടാം. കാൻസർ സെല്ലുകളിൽ എത്തിച്ചേരുന്ന പാർട്ടികളിൽ ലൈറ്റ് പതിക്കുമ്പോൾ ചൂട് ഉണ്ടാവുകയും അത് ക്യാൻസർ സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടുതൽ പരീക്ഷണങ്ങൾ വേണ്ടിവരും. എങ്കിലും ഇത് ഒരു പ്രതീക്ഷയാണ്. ക്യാൻസറിന് എതിരായിട്ടുള്ള ഓരോ നേട്ടങ്ങളെയും ആഘോഷമാക്കേണ്ടതാണ്.