നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ട്രക്ക് മറിഞ്ഞ് വീട് തകർന്നു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ട്രക്ക് മറിഞ്ഞ് വീട് തകർന്നു . ഇന്ന് രാവിലെ 5.30 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്ന് ദേശീയ പതായി ലൂടെ പോകുമ്പോഴാണ് വീടിന് നേരെ ട്രക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്.

വളവിൽ ശ്യാമൽ കുമാർ വിശ്വാസിന്റെ സിനംതോസ് എന്നിവർ താമസിക്കുന്ന വീടാണ് അപകടത്തിൽ തകർന്നത്. അതേസമയം അപകടസമയത്ത് വീട്ടിനുള്ളിൽ സിദ്ധവൈദ്യൻ ശ്യാമൽ കുമാർ , വിശ്വാസും ,ഭാര്യ പുഷ്റാണി വിശ്വാസ് , ഇവരുടെ മക്കളായ സൂനം വിശ്വാസ് , സായം വിശ്വാസ് തുടങ്ങിയവർ അടക്കം നാല് പേർ വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു . ശബ്ദം കേട്ടാണ് ഇവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടത്. ഇവർക്കാർക്കും യാതൊരു പരിക്കുകളും ഇല്ല . വീട് പൂർണ്ണമായും തകർന്നിട്ടും ട്രക്ക് ഡ്രൈവർക്ക് കാലിൽ മാത്രമാണ് പരിക്കേറ്റത്.