ഇവാന്റെ തീരുമാനം ശരിയോ തെറ്റോ

Evan's decision is right or wrong

ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. എക്സ്ട്രാടൈമിൽ 96-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോൾ. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട തയ്യാറാകും മുമ്പ് കിക്കെടുത്ത ഛേത്രി പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചിട്ടും റഫറി ഗോൾ വിധിച്ചു. ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചു വിളിച്ചു. അല്പസമയത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ മാച്ച് റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമോവിച്ച് ബഹിഷ്ക്കരിച്ചതിനെ പിന്തുണച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. എന്തായാലും, കൊച്ചിയിൽ മടങ്ങിയെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകുമോവിച്ചിനെയും ടീം അംഗങ്ങളെയും സ്വീകരിക്കാൻ മഞ്ഞപ്പട ആരാധകർ തീരുമാനിച്ചിട്ടുണ്ട്.