പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

Congress leader Rahul trolled Minister Muhammad Riaz who criticized the opposition and the opposition leader in harsh language.

പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കോണ്‍ഗ്രസിലെ ഒറ്റുകാരനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നാണ് മുഹമ്മദ് റിയാസിന്റെ ആരോപണം. കോണ്‍ഗ്രസിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണ് എന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതിന് കണക്കിന് മറുപടിയാണ് രാഹുല്‍ നല്‍കുന്നത്. നട്ടെല്ല്, വാഴപ്പിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കള്‍ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസില്‍ താങ്കളുടെ ഫാദര്‍ ഇന്‍ലോ, ഷര്‍ട്ട് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ടാകുമല്ലോ
പക്ഷേ എല്ലാ മനുഷ്യര്‍ക്കും അങ്ങനെയല്ല. എന്തായാലും എല്ല് ഡോക്ടര്‍ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദര്‍ ഇന്‍ലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേള്‍ക്കുമ്ബോള്‍ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും, പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡില്‍ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്’, എന്നായിരുന്നു രാഹുലിന്റെ തിരിച്ചുള്ള പരിഹാസം.

മന്ത്രി റിയാസ് പറഞ്ഞത്: ഇങ്ങനെ ‘രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മന്ത്രിമാരെ കിട്ടില്ല. ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശന്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവായി നിന്ന് എംഎല്‍എമാരെ വഞ്ചിക്കുന്ന രാഷ്ട്രീയ വഞ്ചനാ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തര്‍ധാരയുണ്ട്.

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല. പ്രതിപക്ഷ അംഗങ്ങളെ മിണ്ടാന്‍ അനുവദിച്ചുമില്ല. പാചകവാതക വില വര്‍ധനയിലും മിണ്ടിയില്ല. കോണ്‍ഗ്രസില്‍ നില്‍ക്കുകയും മതനിരപേക്ഷ കോണ്‍ഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ രാവിലെ കണ്ട് ഗുഡ് മോണിങ് പറഞ്ഞ് വൈകീട്ട് ഗുഡ് ഈവനിങ് പറഞ്ഞാല്‍ മാത്രമേ മന്ത്രി പ്പണിയെടുക്കാന്‍ പറ്റൂവെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോര്‍ജ്ജിനെ, ശിവന്‍കുട്ടിയെ, അബ്ദുറഹ്മാനെ അങ്ങനെ മന്ത്രിമാരെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. ഇതൊന്നും നല്ലതിനല്ല’, റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്തായാലും കൊടുത്താൽ കൊല്ലത്തും കിട്ടും