രാഹുല്‍ ആദ്യം മാപ്പ് പറയട്ടെ, എന്നിട്ട് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന് ബി.ജെ.പി..
Let Rahul first apologize and then allow him to speak in Parliament, says BJP.
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബഹളം മൂലം ഇരു സഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും പിരിഞ്ഞു. ലണ്ടന്‍ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകള്‍ ബഹളം വെച്ചതോടെയാണ് സഭ വീണ്ടും പിരിഞ്ഞത്.
രണ്ടു ദിവസവും രാഹുല്‍ സഭയിലെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച ലണ്ടന്‍ പരാമര്‍ശങ്ങളില്‍ ആദ്യം മാപ്പ് പറയാതെ, രാഹുലിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഇന്ന് രണ്ട് തവണ രാഹുല്‍ സഭയിലെത്തിയിരുന്നു. എന്നാല്‍ രാഹുലിന്റെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട ബഹളത്തില്‍ സഭ പിരിഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളില്‍ സഭക്കുള്ളില്‍ മറുപടി പയാനാണ് താന്‍ വന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ആദ്യം മാപ്പ് പറഞ്ഞ ശേഷം സംസാരിച്ചാല്‍ മതിയെന്നാണ് ബി.ജെ.പി പക്ഷം പറഞ്ഞത്. സഭക്ക് പുറത്ത് ആദ്യം മാപ്പ് പറഞ്ഞ ശേഷം സഭയില്‍ സംസാരിച്ചാല്‍ മതിയെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. രാഹുല്‍ സഭയെ ഗൗരവമായി എടുക്കുന്നില്ലേ? ഉണ്ടെങ്കില്‍ പരമാധികാര രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വിദേശ ഇടപെടല്‍ വേണമെന്ന പരാമര്‍ശത്തില്‍ മാപ്പ് പറയണം. – പൂനെവാല പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. ലണ്ടനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
രാഹുലിന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.