ആലുവയിൽ മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് പരിക്ക്

കൊച്ചി: ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെയാണ് സിസ്റ്റർ മേരിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോൺവെൻ്റിൻ്റെ കെട്ടിടത്തിന് താഴെ വീണ നിലയിലായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്ററെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഠത്തിലെ അന്തേവാസിയായ സിസ്റ്റർ മേരിയ (52) ആണ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ കോളനി പടി ധർമ്മഗിരി ജോസഫ് കോൺവെൻ്റിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.