റോഡ് ക്യാമറ പിഴ ജൂണ്‍ അഞ്ചു മുതല്‍
തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് റോഡ് ക്യാമറ വഴി ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കും. അതിന് മുന്നോടിയായി ക്യാമറകളുടെ പ്രവര്‍ത്തനത്തിലെ കൃത്യത ഉറപ്പുവരുത്താന്‍ വിദഗ്ധസമിതി പരിശോധന നടത്തും. ജൂണ്‍ മൂന്നിന് ഈ സമിതിയുടെ റിപ്പോര്‍ട്ട് സാങ്കേതിക സമിതി വിലയിരുത്തും . ക്യാമറ സ്ഥാപിക്കുന്നതിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് കൂടി കേന്ദ്രത്തിനയച്ച കത്തില്‍ തീരുമാനമാകുംവരെ പിഴയീടാക്കില്ല. ഇരുചക്രവാഹനത്തില്‍ മൂന്നാമനായി 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി കൊണ്ടുപോകാന്‍ ഇളവ് അനുവദിക്കണമെന്നാണാവശ്യം ഇക്കാര്യത്തില്‍ നിയമസഭ ഭേദഗതിയാണുണ്ടാകേണ്ടത്.