സ്കൂളില്ലാത്തതിനാൽ പഠനമുപേക്ഷിക്കുകയാണ് വയനാട് ഇടിയംവയലിലെ വിദ്യാർഥികൾ
വയനാട്: സമീപത്തൊന്നും ഒരു സ്കൂളില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് വയനാട് ഇടിയംവയലിലെ വിദ്യാർഥികൾ. 400 ആദിവാസി കുടുംബങ്ങളടക്കം ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് സ്കൂൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാല് കിലോമീറ്ററോളം ദൂരം കാൽനട യാത്ര ചെയ്ത് വേണം സ്കൂളിലെത്താനെന്നതിനാൽ ആദിവാസി വിദ്യാർഥികൾ അധികവും പഠനമുപേക്ഷിക്കുകയാണ് ഇവിടെ കുട്ടികൾ.
ആദിവാസികളും തോട്ടം തൊഴിലാളികളും കൂലിത്തൊഴിലാളികളുമെല്ലാമായ സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തോ സമീപത്തോ ഒരു സ്കൂളില്ലാത്തതാണ് വിദ്യാർഥികളെ വലയ്ക്കുന്നത്. ഏറ്റവുമടുത്ത സ്കൂളിലെത്താൻ പോലും നാലു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കണം. അതിനാൽ പഠനം പാതിവഴിയിലുപേക്ഷിക്കുകയാണ് പലരും