വയനാടിൻ്റെ ചരിത്രം ചുമർചിത്രങ്ങളാക്കി വനം വകുപ്പ്.
വയനാട്: പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി വനംവകുപ്പ് ആവിഷ്ക്കരിച്ച ചുമർചിത്രങ്ങൾ ഇന്ന് ശ്രദ്ധേയമാകുന്നു. മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്താണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വയനാടിൻ്റെ ചരിത്രമാണ് ചിത്രങ്ങളിൽ ഉള്ളത്. വനം വകുപ്പ് ക്വാർട്ടേഴ്സുകൾക്കായുള്ള സംരക്ഷണമതിലിലാണ് 300 മീറ്റർ നീളത്തിൽ അപ്പക്സ് പെയിൻ്റിൽ മനോഹര ചിത്രങ്ങൾ രൂപം കൊണ്ടിരിക്കുന്നത്. ഗോത്ര ജീവിതം, വേട രാജ്യം, ടിപ്പു സുൽത്താൻ്റെ പടയോട്ടം, വയനാട് ചുരം, കരിന്തണ്ടൻ, ബ്രിട്ടിഷുകാരുടെ വരവ്, ബ്രിട്ടീഷ് പഴശ്ശി പോരാട്ടം, തേയില തോട്ടവും, തേക്ക് തോട്ടങ്ങളും, ജൻമി വ്യവസ്ഥ ,കുടിയേറ്റം, വന്യമൃഗശല്യം, എന്നിവയെല്ലാമാണ് ചിത്രങ്ങളിലുള്ളത്. വനം വകുപ്പിൻ്റ് കീഴിലുള്ള സ്ഥലത്തെ മതിലിൽ പരസ്യങ്ങളും, പോസ്റ്ററുകളും പതിച്ച് തുടങ്ങിയ തൊടെയാണ് നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ, മാനന്തവാടി റെയ്ഞ്ച് ഓഫീസർ രമ്യ രാഘവൻ എന്നിവരാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചത്