വയനാട് : വിനോദയാത്രക്കിടെ വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി ചികിത്സയിരിക്കെ മരിച്ചു. തൃശ്ശൂര്‍ സ്വദേശിയും16 വയസ്സുകാരനു മായ ഡോണ്‍ ഗ്രേഷ്യസ് ആണ് മരിച്ചത്. മെയ് 31നാണ് അപകടമുണ്ടാവുന്നത്. സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. കാല് തെന്നി ഡോണും മറ്റ് രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഡോണിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. സഹോദരന് അലന് ക്രിസ്റ്റോ കഴിഞ്ഞ വര്‍ഷം കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ഡോണിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് പുതു ജീവനേകും. മരണശേഷം ഡോണിന്റെ സാധ്യമായ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ തയ്യാറായിട്ടുണ്ട്. കുട്ടിയുടെ കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.