ഒന്നര വയസുകാരനെ വീട്ടുമുറ്റത്തിട്ട് കടിച്ചുകീറി; കണ്ണൂരില്‍ തെരുവു നായയുടെ ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറി. പാനൂര്‍ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും ഗുരുതര പരിക്കേറ്റു. മൂന്നു പല്ലുകളും നഷ്ടമായി. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍‌ എത്തിച്ചു.