വയനാട് : നിയമ സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വയനാട്ടിലെത്തി .കമ്മിറ്റിയിലുൾപ്പെട്ട എം.എൽ.എമാർ ബാണാസുര പദ്ധതി പ്രദേശം സന്ദർശിച്ചു. കലക്ട്രേറ്റിലെ യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. സണ്ണി ജോസഫ് എം.എൽ.എ ചെയർമാനായ നിയമ സഭാ കമ്മിറ്റിയാണ് വയനാട്ടിലെത്തിയത്. കമ്മീഷൻ ചെയ്ത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് പോലും ഉപയുക്തമാകാത്ത പദ്ധതിയാണ് ബാണാസുര സാഗർ ജലസേചന പദ്ധതി. കോടികൾ പദ്ധതി കാർഷിക മേഖലക്ക് ഒട്ടും പ്രയോജനപ്പെടാത്തതിനെതിരെ മാറിമറി വരുന്ന സർക്കാരുകൾക്കെതിരെ വിമർശനമുയർന്നിരുന്നു. പദ്ധതി സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നിയമ സഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വയനാട്ടിൽ ഇന്ന് തെളിവെടുപ്പിനെത്തിയത്.