വി എച്ച്‌ എസ് ഇ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:  2023-24 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കൻഡറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ള Trial Allotment Result എന്ന ലിങ്കിലെ Candidate Login ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബറും പാസ്‌വേര്‍ഡും നല്‍കിയാല്‍ അലോട്ട്മെന്റ് പരിശോധിക്കാം. എസ്.എസ്.എല്‍.സി റിവാല്യൂവേഷൻ വഴി മാര്‍ക്ക് വ്യത്യാസം വന്നിട്ടുള്ള കുട്ടികള്‍ ലോഗിൻ ചെയ്ത് ഗ്രേഡ് വിവരങ്ങള്‍ പരിശോധിച്ച്‌ സേവ് ചെയ്ത് കണ്‍ഫര്‍മേഷൻ ചെയ്യണം. അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷൻ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ ജൂണ്‍ 15 വൈകിട്ട് അഞ്ചിനകം നടത്തണം.