വയനാട്: സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്ക്കെതിരൊണ് വ്യാപകമായി പരാതി ഉയര്‍ന്നത്. പണം നഷ്ട്ടപ്പെട്ട നൂറുകണക്കിന് ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മുന്‍ എംഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിലെ എം.ഡി സജി എന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. മുഴുവന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഉത്തരവാദി മുന്‍ എം.ഡി യോഹന്നാന് മറ്റത്തിലാണെന്നും തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നുമായിരുന്നു സജിയുടെ നിലപാട്. 2007-ല്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളും 140 ജീവനക്കാരുമാണുള്ളത്. ചിട്ടില്‍ ചേര്‍ന്ന ഉപഭോക്താക്കള്‍ക്ക് 22 കോടി രൂപ കിട്ടാനുണ്ടെന്നാണ് പരാതിില്‍ പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നിലെന്നാരോപിച്ച് ജീവനക്കാരും രംഗത്തു വന്നിരുന്നു. എന്തായാലും മുന്‍ എം.ഡി യോഹന്നാന്റെ അറസ്റ്റോടെ നീതി ലഭിക്കുമെന്നും പണം തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് പരാതിക്കാര്‍.