കണ്ണൂരില് തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗര്ഭാഗ്യകരമെന്ന് സുപ്രീംകോടതി

 

കണ്ണൂർ : കേരളത്തില് തെരുവുനായയുടെ കടിയേറ്റ് ഓട്ടിസം ബാധിച്ച കുട്ടി മരിച്ച സംഭവം നിര്ഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവുനായകളെ മാനുഷികമായ മാര്ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര് ജില്ലാ പഞ്ചായത്ത് നല്കിയ അപേക്ഷ ജൂലൈ 12-ന് വാദം കേള്ക്കാന് സുപ്രീം കോടതി തീരുമാനിച്ചു. കേസിലെ എല്ലാ എതിര്കക്ഷികളോടും ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല് ചെയ്യാന് സുപ്രീം കോടതി നിര്ദേശിച്ചു.