മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് ഇന്ന് പുറപ്പെട്ടു.

വയനാട് : മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് ഇന്ന് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ നാളെ വയനാട്ടിലെത്തും. കാലവർഷത്തിൽ മഴക്കെടുതികൾ ഉണ്ടായാൽ നേരിടാനായാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടത്. യെല്ലോ അലേർട്ടിൻ്റെ പശ്ചാതലത്തിൽ തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡോ.രേണു രാജ് പങ്കെടുത്തു. എൻ.ഡി.ആർ.എഫ്. നാലാം ബറ്റാലിയനിൽപ്പെട്ട സേനാംഗങ്ങൾ നാളെയാണ് അരക്കോണത്ത് നിന്ന് എത്തുക. വയനാടിന് പുറമെ പത്തനംതിട്ട ,ആലപ്പുഴ, ഇടുക്കി, കോഴിക്കോട് തൃശൂർ, മലപ്പുറം ജില്ലകളിലേക്കും എൻ.ഡി.ആർ.എഫ്. സംഘമെത്തുന്നുണ്ട്. മീനങ്ങാടിയിലായിരിക്കും വയനാട്ടിലെ സംഘം ക്യാമ്പ് ചെയ്യുക.