മിന്നുന്ന മിന്നുമണി

 

വയനാട് : ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ T20 മലയാളി താരം മിന്നു മണിക്ക് ആദ്യ വിക്കറ്റ് . ഇന്ത്യൻ സംഘത്തിലെ മലയാളിയും വയനാട്ടുകാരിയുമാണ് മിന്നുമണി മിന്നുമണി ഉൾപ്പെടുന്ന ടീമിൻറെ കളി കന്നിപ്രകടനത്തിൻറ വിജയ ആവേശത്തിലാണ് വയനാട് മാനന്തവാടി ഇടപടിയിലെ ഗ്രാമവാസികളു ബന്ധുക്കളും .

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ T20 മലയാളി താരം മിന്നു മണി ആദ്യ വിക്കറ്റെടുത്ത ആവേശത്തിലാണ് വയനാട് മാനന്തവാടി ഇടപടിയിലെ ഗ്രാമവാസികളും ബന്തുക്കളും .ഓൾ റൗണ്ടറായ മിന്നു മണി പ്രഥമ വനിത ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമാണ് . 30 ലക്ഷം രൂപയ്ക്കാണ് മിന്നു മണിയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യ എ ടീമിൻറെ നീല കുപ്പായം അണിഞ്ഞിരുന്നു മിന്നു.എന്നാൽ ആദ്യ മത്സരത്തിൽ തന്നെ മിന്നുവിന് മിന്നും പ്രകടനം കാഴ്ചവെക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അച്ഛൻ മണി പറഞ്ഞു .

വയനാട് മാനന്തവാടി ഒണ്ടയങ്ങാടി എടപടി മണി-വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി . ഇനിയും മിന്നുമണിയുടെ തകർപ്പൻ പ്രകടനം ഉടൻ കാണാൻ കഴിയുമെന്ന പ്രദീക്ഷയിലാണ് നാട്ടുകാരും കുടുംബവും .