കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.

ആലപ്പുഴ:ഓണസമ്മാനമായി കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.അങ്ങനെയെങ്കില്‍ ഇത് ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്ബത്തൂര്‍ റൂട്ടിലാകുമെന്നാണ് ലഭിക്കുന്ന സൂചന

തിരുവനന്തപുരത്തു നിന്നും രാത്രിയില്‍ പുറപ്പെട്ട് പുലര്‍ച്ചെ 5:30 ന് കോയമ്ബത്തൂരിലെത്തി തിരികെ രാവിലെ10:30ന് കോയമ്ബത്തൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലാകും സര്‍വീസെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ കേരളത്തിന് അനുവദിച്ച തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് വൻ വിജയമായതിന് പിന്നാലെ ഒരു വന്ദേഭാരത് ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കുമെന്ന് റയില്‍വെ അറിയിച്ചിരുന്നു.