ശരത് പവാറും കൂടുമാറുന്നു

എൻ സി പി എന്ന പാർട്ടി നാമാവശേഷമാകുന്നു

ശരത് പവാർ എന്ന
കോൺഗ്രസ് നേതാവ് 1999 ൽ പാർട്ടി വിട്ടു രൂപീകരിച്ച സ്വന്തം പാർട്ടിയാണ് എൻ.സി.പി. എന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി’ അന്ന് പവാറിനൊപ്പം കൂടാൻ കോൺഗ്രസിൻറെ ദേശീയ നേതാക്കൾ ആയിരുന്ന താരിഖ് അൻവർ പി.എ. സാംഗ്മ എന്നുവരും ഉണ്ടായിരുന്നു. കോൺഗ്രസ്പാർട്ടിയെ പോലെ വളരാൻ കഴിഞ്ഞില്ല എങ്കിലും മഹാരാഷ്ട്രയിലും മറ്റു പല സംസ്ഥാനങ്ങളിലും ചെറിയതോതിൽ വേലുറപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. കേരളത്തിൽ കോൺഗ്രസ് (എസ്) എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പാർട്ടി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചതോടെ കേരളത്തിൽ അത്യാവശ്യം പ്രവർത്തകരുള്ള ഒരു പാർട്ടിയായി എൻ സി പി മാറി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായി ആണ് കഴിഞ്ഞ 40 കൊല്ലമായി ഈ പാർട്ടി പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ പാർട്ടിക്ക് ഒരു മന്ത്രിയും ഒരു എംഎൽഎയും ഉണ്ട്.

മാസങ്ങൾക്ക് മുൻപ് എൻസിപിയുടെ ശക്തികേന്ദ്രം ആയിരുന്ന മഹാരാഷ്ട്രയിൽ എൻ സി പി പിളർപ്പിലേക്ക് നീങ്ങി. മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിൽ ചേരുന്നതിന് വേണ്ടി എൻ സി പി യുടെ മുതിർന്ന നേതാക്കൾ അടക്കം 40 ഓളം എം എൽ എ മാർ പാർട്ടിവിട്ടു ബിജെപി മുന്നണിയിലേക്ക് ചേർന്നു. ഈ സംഭവത്തോടെ പവാറിന്റെ കൂടെ വെറും പതിനൊന്ന് എം എൽ എ മാർ മാത്രമുള്ള സ്ഥിതിയിൽ എത്തി. മാത്രവുമല്ല പാർട്ടി വിട്ടുപോയ അജിത്ത് പവാർ വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കറും ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ചു. ഇതോടെ പവാർ എന്ന ശക്തനായ നേതാവിന്റെ അടിത്തറ ഇളകി. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത സ്വന്തം പാർട്ടി ഉപേക്ഷിച്ച് ശരത് പവാർ കോൺഗ്രസ് പാർട്ടിയിലേക്ക് ചേരുന്നതിന് ഒരുങ്ങുന്നു എന്നാണ് ‘ കഴിഞ്ഞ രണ്ട് ആഴ്ചയിൽ അധികമായി ഇത് സംബന്ധിച്ച കോൺഗ്രസ് നേതാക്കളും പവാറും തമ്മിൽ ചർച്ചകൾ നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു

പവാറിൻ്റെ കോൺഗ്രസ് പ്രവേശനത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയിക്കഴിഞ്ഞു എന്ന് വാർത്തകൾ വന്നതോടുകൂടി പാർട്ടിയുടെ കേരളഘടകം വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ പാർട്ടി എൽഡിഎഫിന്റെ കൂടെ നിൽക്കുന്നതിനാൽ ഇവിടുത്തെ പാർട്ടിക്ക് കോൺഗ്രസുമായി അടുക്കാൻ പോലും കഴിയില്ല. എൽഡിഎഫിന്റെ മുഖ്യ ശത്രു കോൺഗ്രസ് പാർട്ടിയാണ് ‘ ഇപ്പോൾ ആലോചനയിൽ വരുന്നത് ദേശീയ നേതൃത്വം കോൺഗ്രസിലേക്ക് ലയിച്ചാലും എൻസിപിയുടെ കേരളഘടകം പ്രത്യേക പാർട്ടിയായി നിന്ന് പ്രവർത്തിക്കുക എന്നതാണ്. ഈ ആലോചന എത്ര കണ്ട് ഫലപ്രദമാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

കേരളത്തിലെ എൻ സി പി പാർട്ടി ഇതിനുമുമ്പും പിളർപ്പിന് നേരിടുന്ന സ്ഥിതി വന്നു. പാർട്ടിയിൽ നേതൃനിരയിൽ നിന്ന മാണി സി കാപ്പൻ പാർട്ടിവിട്ട് നാഷണ ലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാർട്ടിയുമായി നിയമസഭയിൽ തുടരുകയാണ്. മറ്റൊരു ശക്തമായ ഭീഷണി എന്ന് പറയുന്നത് മഹാരാഷ്ട്രയിലെ പാർട്ടി പിളർ ശേഷം പാർട്ടി രണ്ടായപ്പോൾ അജിത്ത് പവാർ ഗ്രൂപ്പിനൊപ്പം കേരളത്തിലും പാർട്ടി രണ്ടായി പ്രവർത്തനം നടന്നുവരികയാണ്’ ഔദ്യോഗികമായി അംഗീകാരം ലഭിച്ച അജിത്ത് പവാർ വിഭാഗത്തിന് കേരളത്തിൽ എല്ലാ ജില്ലകളിലും ഇതിനകം തന്നെ കമ്മിറ്റികളും പ്രവർത്തകരും ആയിക്കഴിഞ്ഞു. ഇപ്പോൾ പാർട്ടിയുടെ സ്ഥാപക നേതാവായ ശരത്ത് പവാ ർ കൂടി പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നാൽ ദേശീയതലത്തിൽ തന്നെ എൻ സി പി പവാർ വിഭാഗം എന്ന പാർട്ടി ഇല്ലാതെ വരുന്ന സ്ഥിതി ഉണ്ടാകും

കേരളത്തിലെ എൻ സി പിയിൽ ദേശീയതലത്തിലെ പിളർപ്പ് മാത്രമല്ല മന്ത്രി പദത്തിനു വേണ്ടിയുള്ള വഴക്കും രൂക്ഷമാണ്. രണ്ട് എംഎൽഎമാർ ആണ് പാർട്ടിക്ക് ഉള്ളത് ഒരാൾ ഇപ്പോൾ മന്ത്രിയാണ് ‘ രണ്ടര കൊല്ലം സർക്കാരിൻറെ കാലാവധി കഴിഞ്ഞതോടുകൂടി മന്ത്രിസഭ അഴിച്ചുണതപ്പോൾ മുതൽ രണ്ടാമത്തെ എം എൽ എ ആയ തോമസ് കെ. തോമസ് മന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുകയും അത് ലഭിക്കാത്തതിന്റെ പേരിൽ ഇടഞ്ഞു നിൽക്കുകയും ആണ്.

കേരളത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷികളായി നിൽക്കുന്ന ചെറുകക്ഷികൾ മുന്നണിക്ക് സ്ഥിരം തലവേദനയായി മാറിയിട്ടുണ്ട്. ദേശീയ പാർട്ടിയായ ജനതാദൾ – എസ് എന്ന പാർട്ടിയും ജെഡിയു എന്ന പാർട്ടിയും ഒറ്റപ്പാർട്ടി ആയിരുന്നു. എൻസിപിയെ പോലെ പിളർപ്പുകളുടെ ഫലമായി ആ പാട്ടുകളിലും വഴക്ക് തുടരുകയാണ് ഇതിൻറെ പുറമേയാണ് ഇപ്പോൾ എൻസിപിയുടെ പല വിഭാഗങ്ങൾ പരസ്പരം പോരടിക്കുന്നത് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിരിക്കുന്നത്

കേരളത്തിൽ എൻ സിപി എന്ന പാർട്ടിയെ നയിക്കുന്നത് പ്രസിഡണ്ടായ പി സി ചാക്കോ ആണ് പാർട്ടിയുടെ പഴയകാല നേതാക്കളായ പീതാംബരൻ മാസ്റ്റർ’ എ കെ ശശീന്ദ്രൻ തുടങ്ങിയവർ പരസ്പരം ഒരു കാര്യത്തിലും യോജിപ്പില്ലാതെ നീങ്ങി കൊണ്ടിരിക്കുകയാണ്.
പി സി ചാക്കോ കേരളത്തിലെ പാർട്ടി പ്രസിഡൻറ് പദവി ഏറ്റെടുത്തപ്പോൾ മുതൽ നേതാക്കൾ രണ്ടു തട്ടിൽ ആയതാണ്. ഇതിനിടയിൽ പാർട്ടിക്ക് കിട്ടിയ പി എസ് സി മെമ്പർ സ്ഥാനം 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി വില്പന നടത്തി എന്ന പരാതിയും പാർട്ടിയിലെ പ്രധാന പദവികൾ ചില വ്യവസായ പ്രമുഖർക്ക് നൽകി ലക്ഷക്കണക്കിന് രൂപ വാങ്ങി എന്നതും അടക്കമുള്ള അഴിമതി കഥകൾ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

പാർട്ടിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിൽക്കുന്ന ആൾക്കാരായ പി സി ചാക്കോ പീതാംബരൻ മാസ്റ്റർ എ കെ ശശീന്ദ്രൻ തോമസ് കെ. തോമസ് തുടങ്ങിയ ആൾക്കാർ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി അവർ അവരുടെ ഇഷ്ടക്കാരുമായി പ്രവർത്തിച്ച മുന്നോട്ടു പോവുകയാണ് ‘ ഈ സ്ഥിതിയിൽ ദേശീയതലത്തിൽ പാർട്ടി ഇല്ലാതായാലും കേരള ഘടകം നിലനിൽക്കും എന്ന് കണക്കുകൂട്ടലുകൾക്കും വലിയ പ്രസക്തി ഇല്ല. സ്ഥാനമാനങ്ങളുടെ പേരിൽ മാത്രം കലഹിച്ച് പാർട്ടി വിടുന്ന നേതാക്കൾ ഉള്ള ഒരു പാർട്ടിയായി എൻ സി പി നേരത്തെ തന്നെ മാറിക്കഴിഞ്ഞതാണ്. മന്ത്രി പദം കിട്ടിയില്ല എങ്കിൽ നിലവിൽ എം എൽ എ ആയ തോമസ് കെ. തോമസ് പാർട്ടി വിടുകയോ മറ്റൊരു എൻസിപിയിൽ ചേരുകയോ ചെയ്തേക്കാം. ഇത്തരം വിഭാഗീയതകൾ സ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ സിപിഎം നേതാക്കളും ഇടതുപക്ഷ മുന്നണി നേതൃത്വവും എൻസിപി എന്ന പാർട്ടിയെ പൂർണമായും അവഗണിക്കുക എന്ന തീരുമാനത്തിലേക്ക് എത്താനാണ് സാധ്യത സാധ്യത. ഇപ്പോൾതന്നെ ഇടതുമുന്നണി കൺവീനർ ജയരാജന് എൻസിപി എന്ന പാർട്ടിയെ പറ്റി ഒരു മതിപ്പും ഇല്ല . ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് എംഎൽഎമാർ ഉണ്ടാവുകയും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ തട്ടിയെടുക്കുകയും ചെയ്യുക എന്നതിനപ്പുറം എൻ സി പിഎന്ന പാർട്ടിക്ക് യാതൊരു ജനകീയ അടിത്തറയും ഇല്ല എന്ന അഭിപ്രായക്കാരനാണ് ഇടതുമുന്നണി കൺവീനർ ജയരാജൻ. ഇതേ അഭിപ്രായം തന്നെ ആണ് മുഖ്യമന്ത്രി പിണറായി വിജയനും എന്ന കാര്യത്തിൽ സംശയമില്ല

ദേശീയതലത്തിൽ എൻ സി പി എന്ന പാർട്ടി ഇല്ലാതാവുകയും അതിൻറെ ഒരു അവശിഷ്ടം എന്ന നിലയിൽ കേരളത്തിൽ ഒരു പ്രത്യേക പാർട്ടിയായി നിലനിൽക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേരള നേതാക്കൾ നീങ്ങുന്നത് ‘ എന്നാൽ ഇത്തരത്തിൽ ഒരു പാർട്ടിക്ക് എൽഡിഎഫിൽ കാര്യമായ പ്രാതിനിധ്യം ഉണ്ടാകാൻ സാധ്യതയില്ല മറ്റൊരു പോംവഴി ശരത് പവാർ കൈകൊണ്ട തീരുമാനം പോലെ കോൺഗ്രസ് ലേക്ക് ചേരുക എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടി പ്രസിഡൻറ് പി സി ചാക്കോ കോൺഗ്രസിലേക്ക് തിരികെ എത്തിയാൽ മാന്യമായ ഒരു പരിഗണനയും ലഭിക്കാൻ സാധ്യതയില്ല. രണ്ടുവർഷം മുമ്പ് കോൺഗ്രസ് വിട്ട് എൻ സി പി യിൽ എത്തിയ ആളാണ് ചാക്കോ പാർട്ടി അവസരത്തിൽ കോൺഗ്രസ് പാർട്ടിയെയും അതിന്റെ നേതാക്കളെയും വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച ആളാണ് ചാക്കോ ‘ അതുകൊണ്ടുതന്നെ ചാക്കോയുടെ വരവിനെ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും അംഗീകരിക്കാൻ സാധ്യതയില്ല. ഇത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ദേശീയതലത്തിൽ പ്രവർത്തിച്ചുവന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കേരളത്തിൽ പൂർണമായും ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകും എന്നതാണ്